വാഹനങ്ങള്‍ക്ക് ഇഷ്ടനമ്പര്‍ സ്വന്തമാക്കാന്‍ ഇളവുകളുമായി മോട്ടോര്‍ വാഹനവകുപ്പ്
BY Sumeera SMR25 Oct 2015 4:23 AM GMT
Sumeera SMR25 Oct 2015 4:23 AM GMT
തിരൂരങ്ങാടി: വാഹനങ്ങള്‍ രജിസ്ട്രേഷന് ചെയ്യുന്ന സമയത്ത് ഇഷ്ടനമ്പര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് പുതിയ വഴികള്‍ തുറന്നു. ഫാന്‍സി നമ്പറുകള്‍ നേടുന്നതിന് താല്പര്യം കാണിക്കുന്നവരെ ഉദ്ദേശിച്ചാണ് നിലവിലുള്ള നടപടികളില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഇതുപ്രകാരം നേരത്തെ രജിസ്ട്രേഷന് അവസാനിച്ച സിരീസുകളില്പ്പെട്ട അസാധുവായ നമ്പറുകള്‍ ആവശ്യമുള്ളവര്‍ക്ക് വീണ്ടും സ്വന്തമാക്കാനുള്ള അവസരം ഉണ്ട്. 1 എന്ന നമ്പര്‍ ലേലത്തില്‍ ലഭിക്കുന്നതിനായി ഒരു ലക്ഷം രൂപ ഫീസ് കെട്ടണമെന്നത് അസാധുവായ സീരീസിലെ നമ്പര്‍ ആണെങ്കില്‍ 3000 രൂപ അടച്ചാല്‍ മതിയെന്ന ഇളവുമുണ്ട്. മറ്റു ഫാന്‍സി നമ്പറുകള്‍ക്കും ഈ ഇളവ് ലഭിക്കും.
ഇത്തരത്തില്‍ നിരവധി ഫാന്‍സി നമ്പറുകള്‍ അസാധുവായി കിടക്കുന്ന സീരീസുകളില്‍ ഉണ്ടെന്നാണ് മോട്ടോര്‍വാഹന വകുപ്പ് പറയുന്നത്.
സംസ്ഥാനത്ത് ഉടമസ്ഥാവകാശം മാറ്റി രജിസ്റ്റര്‍ ചെയ്യുന്ന അന്യസംസ്ഥാന രജിസിട്രേഷനുള്ള വാഹനങ്ങള്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താം. രജിസ്ട്രേഷന് നടത്താത്ത ഇഷ്ടപ്പെട്ട നമ്പറുകള്‍ ആവശ്യക്കാര്‍ക്ക് അനുവദിച്ചു നല്കി സര്‍ക്കാറിലേക്ക് കൂടുതല്‍ വരുമാനം എത്തിക്കുകയെന്നാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്ദേശിക്കുന്നത്. ലഭ്യമായ നമ്പറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ആര്‍ടിഒ ഓഫീസുകളില്‍ ബന്ധപ്പെട്ടാല്‍ അറിയാന്‍ കഴിയുമെന്ന് തിരൂരങ്ങാടി എംവിഐ പ്രമോദ് ശങ്കര്‍ അറിയിച്ചു.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT