Kottayam Local

വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ നടപടി വേണം

കോട്ടയം: വര്‍ധിച്ചു വരുന്ന റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന് നഗര പരിധിയില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ യു വി ജോസ് ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ബസ്സുകള്‍ സ്റ്റോപ്പുകളിലല്ലാതെ അലക്ഷ്യമായി തിരക്കുള്ള റോഡുകളില്‍ നിര്‍ത്തി ആളുകളെ കയറ്റുന്നതിനെതിരേ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം.
റോഡ് സുരക്ഷ കര്‍ശനമാക്കുന്നതിന് പ്രധാന റോഡുകളില്‍ കൂടുതല്‍ ട്രാഫിക് പോലിസുകാരെ വിന്യസിപ്പിക്കുന്നതിനു നടപടിയെടുക്കും.
അപകടങ്ങള്‍ കുറയ്ക്കുന്നതിന് ഇതുവരെ ജില്ലയില്‍ സ്വീകരിച്ചിട്ടുള്ള നടപടികളും ആക്ഷന്‍ പ്ലാനും തയ്യാറാക്കി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ആര്‍ടിഒ പ്രസാദ് എബ്രഹാം, ഡിവൈഎസ്പി (നാര്‍ക്കോട്ടിക്) വിനോദ് പിള്ള, എഫ്എഒ ജേക്കബ് വര്‍ഗീസ്, പിഡബ്ല്യുയു എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജൂലിയറ്റ് ജോര്‍ജ് യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it