malappuram local

വാഹനം കത്തിച്ച സംഭവം: എസ്ഡിപിഐ നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു

തീരുര്‍: പുറത്തൂര്‍ പടിഞ്ഞാറെക്കര പണ്ടാഴിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ ചേലക്കല്‍ മുസ്തഫയുടെ സഹോദരന്റ ട്രക്കറും ബൈക്കും കത്തിച്ച സ്ഥലം എസ്ഡിപിഐ ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു. നാലു വര്‍ഷം മുമ്പ് എസ്ഡിപിഐ പ്രവര്‍ത്തകനായ മുസ്തഫയെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഈ കേസിലെ പ്രതികളില്‍ ഒരാളായ പുറത്തൂര്‍ പഞ്ചായത്ത് ഭരണസമിതി അംഗവും സിപിഎം പ്രവര്‍ത്തകനുമായ സി പി ഹംസകോയ ഉള്‍പ്പെടെയുള്ളവരെ മഞ്ചേരി അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചിരുന്നു. തീരദേശത്ത് നടക്കുന്ന എല്ലാ അക്രമങ്ങള്‍ക്കുപിന്നിലും സിപിഎമ്മിനുള്ള പങ്ക് വ്യക്തമാണ്. ഇത്തരം കേസുകളില്‍ സ്വാധീനം ഉപയോഗിച്ചും സാക്ഷികളെ ഭീഷണിപ്പെടുത്തിയുമാണ് മുന്‍കാലങ്ങളില്‍ കേസുകള്‍ അട്ടിമറിച്ചിരുന്നത്. എന്നാല്‍, എസ്ഡിപിഐ പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ ശിക്ഷിക്കപ്പെട്ടു. ഇതില്‍ വിറളിപിടിച്ചാണു സിപിഎമ്മുകാര്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ കത്തിച്ചത്.
എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ്, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി അഷ്‌റഫ് കോഴിച്ചെന, എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ സി നസീര്‍, അബ്ദുല്‍ കരിം തീരുര്‍, ഉസ്മാന്‍ ഹാജി, ഫൈസല്‍ മൗലവി എടരിക്കോട്, എസ്ഡിപിഐ തവനൂര്‍ മണ്ഡലം സെക്രട്ടറി റഹീസ് പുറത്തൂര്‍, അബൂബക്കര്‍ മംഗലം, കാദര്‍ ചമ്രവട്ടം, അബ്ദുറഹീം മംഗലം, അബ്ദുറസാഖ് പെരുന്തലുര്‍ സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it