വാഷിങ്ടണ്‍ മെട്രോ സ്‌റ്റേഷനില്‍ സ്‌ഫോടനം: ആളപായമില്ല

വാഷിങ്ടണ്‍ ഡിസി: ഇവിടെ മെട്രോ സ്‌റ്റേഷനില്‍ വന്‍ സ്‌ഫോടനവും അഗ്നിബാധയും. തീപ്പിടിത്തത്തിലും സ്‌ഫോടനത്തിലും ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. വാഷിങ്ടണ്‍ ഡിസിയിലെ ടെന്‍ലി ടൗണ്‍ സ്‌റ്റേഷനിലാണ് സ്‌ഫോടനവും തുടര്‍ന്ന് തീപ്പിടിത്തവും ഉണ്ടായത്. സംഭവത്തെത്തുടര്‍ന്നു യാത്രക്കാരെ സ്‌റ്റേഷനില്‍ നിന്ന് ഇപ്പോള്‍ ഒഴിപ്പിച്ചു. പ്ലാറ്റ്‌ഫോമിനകത്ത് കനത്ത പുക ഉയര്‍ന്നതിനാല്‍ ഇതു നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.
അതേസമയം ഒന്നിലേറെ സ്‌ഫോടനങ്ങള്‍ നടന്നതായി യാത്രക്കാര്‍ വ്യക്തമാക്കുന്നുണ്ട്. റെയില്‍വേ സ്‌റ്റേഷനിലെ മെക്കാനിക്കല്‍ റൂമില്‍ നിന്നാണ് അപകടം ഉണ്ടായതെന്ന് വാഷിങ്ടണ്‍ ഡിസി ഫയര്‍ ആന്റ ഇഎംഎസ് അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it