വാഷിങ്ടണ്‍ പ്രൈമറി: ട്രംപിനു ജയം

വാഷിങ്ടണ്‍: റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ വാഷിങ്ടണ്‍ പ്രൈമറിയില്‍ ഡൊണാള്‍ഡ് ട്രംപിനു വിജയം. ശക്തരായ എതിരാളികളില്ലാതെയാണ് പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥിയാകുമെന്നുറപ്പുള്ള ട്രംപ് പ്രൈമറിയെ നേരിട്ടത്.
ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 76.2 ശതമാനം ട്രംപ് നേടി. ഇതോടെ പാര്‍ട്ടിയിലെ 1229—പ്രതിനിധികളുെട പിന്തുണ നേടാന്‍ ട്രംപിനായി. 1237 പേരുടെ പിന്തുണയാണ് നാമനിര്‍ദേശം സമര്‍പിക്കുന്നതിനായി വേണ്ടത്.
അതേസമയം യുഎസിലെ ന്യൂമെക്‌സിക്കോയില്‍ ട്രംപിന്റെ റാലിക്കിടെ സംഘര്‍ഷമുണ്ടായി. ട്രംപിനെതിരേ പ്രതിഷേധിച്ചവരും റാലിയില്‍ പങ്കെടുത്തവരും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. ട്രംപ് ഫാഷിസ്റ്റാണെന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധക്കാര്‍ റാലിക്കു സമീപത്തെത്തിയത്.
Next Story

RELATED STORIES

Share it