World

വാഷിങ്ടണിലെ പിഎല്‍ഒ ഓഫിസ് അടച്ചുപൂട്ടുന്നു

വാഷിങ്ടണ്‍: വാഷിങ്ടണ്‍ ഡിസിയിലെ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ (പിഎല്‍ഒ) നയതന്ത്ര കാര്യാലയം അടച്ചുപൂട്ടാന്‍ യുഎസ് ഭരണകൂടത്തിന്റെ തീരുമാനം. യുഎസിന്റെ മധ്യസ്ഥതയില്‍ ഇസ്രായേലുമായി നടത്തുന്ന സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാത്ത ഫലസ്തീന്‍ സര്‍ക്കാരിന്റെ നടപടിയെ തുടര്‍ന്നാണു ട്രംപ് ഭരണകൂടം ഈ തീരുമാനമെടുത്തത്. അമേരിക്കന്‍ പ്രസിഡന്റ് നേരത്തെ സ്വീകരിച്ച ഫലസ്തീന്‍ വിരുദ്ധ നടപടികളുടെ തുടര്‍ച്ചയായാണ് ഈ തീരുമാനവും വിലയിരുത്തപ്പെടുന്നത്. ഫലസ്തീനികള്‍ക്കുള്ള സഹായധനവും ഐക്യരാഷ്ട സഭയുടെ ഫലസ്തീന്‍ അഭയാര്‍ഥി ഫണ്ടിലേക്കുള്ള സഹായവും മുമ്പു യുഎസ് നിര്‍ത്തലാക്കിയിരുന്നു. സുഹൃദ്‌രാജ്യവും സഖ്യകക്ഷിയുമായ ഇസ്രായേലിനൊപ്പമാണു യുഎസ് എക്കാലവും നിലനില്‍ക്കുകയെന്നു ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ടണ്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇസ്രായേലുമായി നേരിട്ടുള്ള അര്‍ഥവത്തായ ചര്‍ച്ചകളില്‍ നിന്നു പിന്മാറാന്‍ ഫലസ്തീന്‍ തീരുമാനിച്ചതു കാരണം പിഎല്‍ഒയുടെ ഓഫിസ് തുറക്കാന്‍ ട്രംപ് ഭരണകൂടം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.വാഷിങ്ടണിലെ പിഎല്‍ഒ ഓഫിസ് അടച്ചുപൂട്ടുന്നുവാഷിങ്ടണ്‍: വാഷിങ്ടണ്‍ ഡിസിയിലെ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ (പിഎല്‍ഒ) നയതന്ത്ര കാര്യാലയം അടച്ചുപൂട്ടാന്‍ യുഎസ് ഭരണകൂടത്തിന്റെ തീരുമാനം. യുഎസിന്റെ മധ്യസ്ഥതയില്‍ ഇസ്രായേലുമായി നടത്തുന്ന സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാത്ത ഫലസ്തീന്‍ സര്‍ക്കാരിന്റെ നടപടിയെ തുടര്‍ന്നാണു ട്രംപ് ഭരണകൂടം ഈ തീരുമാനമെടുത്തത്. അമേരിക്കന്‍ പ്രസിഡന്റ് നേരത്തെ സ്വീകരിച്ച ഫലസ്തീന്‍ വിരുദ്ധ നടപടികളുടെ തുടര്‍ച്ചയായാണ് ഈ തീരുമാനവും വിലയിരുത്തപ്പെടുന്നത്. ഫലസ്തീനികള്‍ക്കുള്ള സഹായധനവും ഐക്യരാഷ്ട സഭയുടെ ഫലസ്തീന്‍ അഭയാര്‍ഥി ഫണ്ടിലേക്കുള്ള സഹായവും മുമ്പു യുഎസ് നിര്‍ത്തലാക്കിയിരുന്നു. സുഹൃദ്‌രാജ്യവും സഖ്യകക്ഷിയുമായ ഇസ്രായേലിനൊപ്പമാണു യുഎസ് എക്കാലവും നിലനില്‍ക്കുകയെന്നു ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ടണ്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇസ്രായേലുമായി നേരിട്ടുള്ള അര്‍ഥവത്തായ ചര്‍ച്ചകളില്‍ നിന്നു പിന്മാറാന്‍ ഫലസ്തീന്‍ തീരുമാനിച്ചതു കാരണം പിഎല്‍ഒയുടെ ഓഫിസ് തുറക്കാന്‍ ട്രംപ് ഭരണകൂടം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it