വാവ്‌റിന്‍ക പുറത്ത്; മുറേ, കെര്‍ബര്‍ ക്വാര്‍ട്ടറില്‍

മെല്‍ബണ്‍: മുന്‍ പുരുഷ സിംഗിള്‍സ് ചാംപ്യനും നാലാം സീഡുമായ സ്വിറ്റ്‌സര്‍ലന്‍ഡ് താരം സ്റ്റാനിസ്‌ലാസ് വാവ്‌റിന്‍ക ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി.
എന്നാല്‍ രണ്ടാം സീഡ് ബ്രിട്ടന്റെ ആന്‍ഡി മുറേ, എ ട്ടാം സീഡ് സ്പാനിഷ് താരം ഡേവിഡ് ഫെറര്‍, 23ാം സീഡ് ഫ്രാന്‍സിന്റെ ഗെയ്ല്‍ മോണ്‍ഫില്‍സ് എന്നിവര്‍ പുരുഷ വിഭാഗത്തിലും ഏഴാം സീഡ് ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബര്‍, 14ാം സീഡ് ബെലാറസിന്റെ വിക്ടോറിയ അസരെന്‍ക, ബ്രിട്ടന്റെ യുവ സെന്‍സേഷന്‍ ജൊഹാന കോന്റ എന്നിവര്‍ വനിതകളിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
13ാം സീഡായ കാനഡയുടെ മിലോസ് റവോനിക്കാണ് 2014ലെ ചാംപ്യനായ വാവ്‌റിന്‍കയെ അഞ്ചു സെറ്റുകള്‍ നീണ്ട ത്രില്ലറില്‍ മുട്ടുകുത്തിച്ചത്. സ്‌കോര്‍: 6-4, 6-3, 5-7, 4-6, 6-3.
മുറേ 6-4, 6-4, 7-6ന് ബെര്‍ണാഡ് ടോമിക്കിനെയും മോണ്‍ഫി ല്‍സ് 7-5, 3-6, 6-3, 7-6ന് ആന്ദ്രെ കുസ്‌നെറ്റ്‌സോവിനെയും ഫെറര്‍ 6-4, 6-4, 7-5ന് ജോണ്‍ ഇസ്‌നറെയും തോല്‍പ്പിച്ചു. വനിതകളില്‍ കെര്‍ബര്‍ 6-4, 6-0ന് അന്നിക ബെക്കിനെയും അസരെന്‍ക 6-2, 6-4ന് ബാര്‍ബറ സ്ട്രിക്കോവയെയും കോന്റ 4-6, 6-4, 8-6ന് ഏകതറീന മകറോവയെയും കീഴടക്കി. 32 വര്‍ഷത്തിനുശേഷം ഗ്രാന്റ്സ്ലാമിന്റെ ക്വാര്‍ട്ടറിലെത്തുന്ന വനിതാതാരമാണ് കോന്റ.
അതേസമയം, വനിതാ ഡബിള്‍സില്‍ ലോക ഒന്നാംനമ്പര്‍ ജോടിയായ ഇന്ത്യയുടെ സാനിയാ മിര്‍സ-സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് ടീം പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി.
Next Story

RELATED STORIES

Share it