malappuram local

വാഴ്‌സിറ്റി എന്‍ജിനീയറിങ് കോളജില്‍ എസ്എഫ്‌ഐ അക്രമം

പി വി മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല നേരിട്ടു നടത്തുന്ന കോഹിനൂരിലെ എന്‍ജിനീയറിങ് കോളജില്‍ എസ്എഫ്‌ഐ അക്രമത്തെതുടര്‍ന്ന് പരിക്കേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നേരത്തെ കോളജിലുണ്ടായ സംഘട്ടനത്തിന്റെ ഭാഗമായാണ് ഇന്നലെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥിയും എഐഎസ്എഫ് പ്രവര്‍ത്തകനുമായ നവീനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പുരുഷ-വനിതാ ഹോസ്റ്റലുകളില്‍ നിന്നു വിദ്യാര്‍ഥികളോട് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ഇന്നലെ ഉച്ചയ്ക്കു ശേഷം കോളജിലെ ക്ലാസുകളും നിര്‍ത്തലാക്കിയിട്ടുണ്ട്. ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ചായിരുന്നു കോളജില്‍ സംയുക്ത വിദ്യാര്‍ഥി യൂനിയനും എസ്എഫ്‌ഐക്കാരും സംഘര്‍ഷമുണ്ടായത്. നേരത്തെ നടന്ന സംഘട്ടനത്തില്‍ സംയുക്ത യൂനിയനില്‍പ്പെട്ട അജീര്‍ഷ, എഐഎസ്എഫുകാരനായ ശ്രീകാന്ത് എന്നിവര്‍ക്ക് പരിക്കേറ്റ് ചികില്‍സയിലായിരുന്നു. എസ്എഫ്‌ഐ അക്രമത്തിനെതിരേ പ്രതിഷേധ പ്രകടനം നടത്തിയതിനെത്തുടര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം വീണ്ടും എസ്എഫ്‌ഐക്കാര്‍ എഐഎസ്എഫുകാരനെ അക്രമിച്ചത്. പതിനാലു വര്‍ഷത്തിനു ശേഷമാണ് എസ്എഫ്‌ഐ ഇതര വിദ്യാര്‍ഥി സംഘടനയില്‍പ്പെട്ടവര്‍പെട്ട സംയുക്ത വിദ്യാര്‍ഥി യൂനിയന് യൂനിയന്‍ ഭരണം ലഭിക്കുന്നത്.
Next Story

RELATED STORIES

Share it