kozhikode local

വാഴയൂരിലെ ആര്‍എസ്എസ് അക്രമം: എസ് ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു



രാമനാട്ടുകര: വാഴയൂരില്‍ പുതുക്കോട് ആര്‍എസ്എസുകാര്‍ ബോംബ് എറിഞ്ഞ സിപിഎം ഓഫിസും കല്ലേറില്‍ ഭാഗികമായി തകര്‍ന്ന വീടുകളും എസ്ഡിപിഐ വാഴയൂര്‍ പഞ്ചായത്ത് ഭാരവാഹികള്‍ സന്ദര്‍ശിച്ചു. പ്രദേശത്ത് കരുതിക്കൂട്ടി കലാപം ഉണ്ടാക്കാനുള്ള ആര്‍എസ്എസ് ശ്രമം തിരിച്ചറിയുകയും അവരെ ഒറ്റപ്പെടുത്തുന്നതിന് രാഷട്രീയത്തിന് അപ്പുറത്ത് ജനങ്ങളും രാഷട്രീയ നേതൃത്വവും ഒന്നിക്കുകയും ശക്തമായി പ്രതിരോധിക്കുകയും ചെയ്യേണ്ടതുണ്ട് എന്ന് എസ്ഡിപി ഐ പഞ്ചായത്ത് സെക്രട്ടറി കെ കെ സാദിഖലി പറഞ്ഞു. സിപിഎം പ്രവര്‍ത്തകനായ മുരളി കൊല്ലപ്പെടുന്നതിന് മുമ്പ് പ്രദേശം ശാന്തമായിരുന്നു. നരേന്ദ്രമോദി അധികാരത്തില്‍ വന്നതോടെ പദേശത്തെ ആര്‍എസ്എസ്സുകാര്‍ പ്രകോപനങ്ങളൊന്നുമില്ലാതെ അക്രമങ്ങള്‍ അഴിച്ചുവിടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എസ്ഡിപിഐ പഞ്ചായത്ത് ജോ: സെക്രട്ടറി അബൂബക്കര്‍ അഴിഞ്ഞിലം, ബ്രാഞ്ച് സക്രട്ടറി കെ ശിഹാബ്, പി സിറാജ്, മുഹമ്മദലി, കെ എന്‍ ഉസ്മാന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it