Flash News

വാഴമുട്ടത്ത് കണ്ടെത്തിയ മൃതദേഹം കാണാതായ ഐറിഷ് യുവതിയുടേത്;കൊലപാതകമെന്ന് സംശയമെന്ന് സഹോദരി

വാഴമുട്ടത്ത് കണ്ടെത്തിയ മൃതദേഹം കാണാതായ ഐറിഷ് യുവതിയുടേത്;കൊലപാതകമെന്ന് സംശയമെന്ന് സഹോദരി
X
തിരുവനന്തപുരം: കോവളത്തിനടുത്ത് വാഴമുട്ടത്തുനിന്നും ഇന്നലെ കണ്ടെത്തിയ മൃതദേഹം കാണാതായ ഐറിഷ് യുവതി ലിഗയുടേത്.
മൃതദേഹം സഹോദരി എല്‍സ തിരിച്ചറിഞ്ഞു. കൊലപാതകമാണെന്ന് സംശയമുണ്ടെന്നും പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും എല്‍സ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.



വാഴമുട്ടത്ത് ആളൊഴിഞ്ഞ കായല്‍പ്പരപ്പിലാണ് ലിഗയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം. മൃതശരീരത്തില്‍ നിന്നും കിട്ടിയ അടിവസ്ത്രം ലിഗയുടേതാണെന്ന് എല്‍സ തിരിച്ചറിഞ്ഞു. മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന സിഗരറ്റ് പായ്ക്കറ്റ് ലിഗ വലിക്കുന്ന ബ്രാന്റാണ്. പക്ഷെ മൃതദേഹത്തിലെ ജാക്കറ്റ് ലിഗയുടേതല്ലെന്ന് എല്‍സ പറഞ്ഞു. ഇതാണ് മരണത്തില്‍ ദുരൂഹതയുള്ളതായി എല്‍സ സംശയിക്കാന്‍ കാരണം.
ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് തന്നെ ഉണ്ടാകും. മൃതശരീരം ലിഗയുടേതാണെന്ന് ഉറപ്പിക്കാനായി  ഡിഎന്‍എ പരിശോധനയും നടത്തും. വിഷാദരോഗത്തിനുള്ള ചികിത്സക്കായി സഹോദരിക്കൊപ്പം എത്തിയ ലിഗയെ മാര്‍ച്ച് 14നാണ് കാണാതാവുന്നത്.
Next Story

RELATED STORIES

Share it