thrissur local

വാഴക്കോട് അനധികൃത ക്വാറിയില്‍ സബ് കലക്ടര്‍ റെയ്ഡ് നടത്തി

വടക്കാഞ്ചേരി: വാഴക്കോട് വളവില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ക്വാറിയില്‍ സബ് കളക്റ്റര്‍ ഡോ. രേണു രാജിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി. ഇന്നലെ പുലര്‍ച്ചെ 5 മണിയോടെ ഏറെ രഹസ്യമായാണ് സബ് കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യു, പോലിസ് സംഘം ക്വാറിയില്‍ എത്തിയത്.
ഇവരെ കണ്ട തൊഴിലാളികള്‍ പണിയായുധങ്ങള്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. മറ്റൊരു വഴിക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച അഞ്ച് ലോറികള്‍ ഉള്‍പ്പെടെ പന്ത്രണ്ട് ലോറികള്‍, മൂന്ന് ഹിറ്റാച്ചികള്‍, 3 ജാക്ക് ഹാമറുകള്‍ , 150 ജലാറ്റിന്‍ സ്റ്റിക്കുകള്‍ എന്നിവയും പിടികൂടി.
തുടര്‍ന്ന് സബ് കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം ബോംബ് സ്‌ക്വാഡ്, തഹസില്‍ദാര്‍ ബ്രീജകുമാരി, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ആര്‍ രാജന്‍, മുള്ളൂര്‍ക്കര അഡീഷണല്‍ വില്ലേജ് ഓഫീസര്‍ പി.ജയദേവന്‍, വടക്കാഞ്ചേരി എസ്‌ഐ കെ സി രതീഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.
സിപിഎം നേതാവും മുള്ളൂര്‍ക്കര പഞ്ചായത്ത് പ്രസിഡന്റുമായ എം എച്ച് അബ്ദുല്‍ സലാമിന്റെ പങ്കാളിത്തത്തിലുള്ളതാണ് ക്വാറി.
Next Story

RELATED STORIES

Share it