wayanad local

വാഴകര്‍ഷകര്‍ക്ക് തിരിച്ചടിയായി കാറ്റും ആലിപ്പഴവര്‍ഷവും

വെള്ളമുണ്ട: കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും ആലിപ്പഴവര്‍ഷത്തിലും വന്‍ കൃഷിനാശം. തരുവണ ആര്‍വാള്‍, പാലയാണ, പുലിക്കാട് ഭാഗങ്ങളിലാണ് ആയിരക്കണക്കിന് വാഴയും കപ്പയുമുള്‍പ്പെടെ കാര്‍ഷിക വിളകള്‍ നശിച്ചത്. ആറുവാള്‍ മന്ദംകണ്ടി മുനീറിന്റെ 500 വാഴകളും തയ്യില്‍ സിദ്ദീഖിന്റെ 600 വാഴകളും മന്ദംകണ്ടി മൊയ്തൂട്ടിയുടെ 500 വാഴകളും നിലംപൊത്തി.
പ്രദേശവാസി ടി അബൂബക്കറിന്റെ 200 വാഴകളും കൊളുമ്പന്റെ 200 വാഴകളും എം കെ അമ്മദിന്റെ 400 വാഴകളും നശിച്ചു. പുലിക്കാട് നന്തോത് സാബിതിന്റെ 700ഉം പാലയാണ സ്വരലയം വീട്ടില്‍ പത്മനാഭന്റെയും കുഞ്ഞികൃഷ്ണന്റെയും 300ഉം വാഴകള്‍ കാറ്റില്‍ നശിച്ചു.
മഴയോടൊപ്പം ശക്തമായ ആലിപ്പഴ വര്‍ഷമുണ്ടായതു കാരണം പ്രദേശത്ത് അവശേഷിക്കുന്ന വാഴയും നശിക്കും. വിളവെടുപ്പും പ്രതിസന്ധിയിലായി. ആലിപ്പഴം വീണ ഭാഗങ്ങളില്‍ കറുപ്പുനിറം വന്നതിനാല്‍ വില ലഭിക്കില്ല. കര്‍ഷകരില്‍ ഭൂരിഭാഗവും പുനരാവിഷ്‌കൃത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ടവരാണെങ്കിലും ആലിപ്പഴവര്‍ഷത്തിലുണ്ടായ നഷ്ടങ്ങള്‍ക്ക് പരിരക്ഷ ലഭിക്കില്ലെന്നതാണ് പ്രതിസന്ധിയിലാക്കുന്നത്.
Next Story

RELATED STORIES

Share it