Flash News

വാള്‍സ്ട്രീറ്റ് ജേണല്‍ ഏഷ്യന്‍, യൂറോപ്യന്‍ പതിപ്പുകള്‍ അച്ചടി നിര്‍ത്തുന്നു



ന്യൂയോര്‍ക്ക്: യുഎസ് ആസ്ഥാനമായ വാള്‍സ്ട്രീറ്റ് ജേണല്‍ പത്രത്തിന്റെ ഏഷ്യന്‍ യൂറോപ്യന്‍ പ്രിന്റ് എഡിഷനുകള്‍ നിര്‍ത്തുന്നു. 2007 മുതല്‍ പ്രമുഖ മാധ്യമ വ്യവസായി രൂപര്‍ട്ട് മര്‍ഡോകിന്റെ ന്യൂസ് കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള പത്രത്തിന്റെ യൂറോപ്യന്‍ എഡിഷനുകള്‍ ഇന്നലെ പ്രിന്റിങ് അവസാനിപ്പിച്ചു. ഏഷ്യന്‍ എഡിഷനുകളില്‍ ഈ വാരം അവസാനത്തോടെ അച്ചടി നിര്‍ത്തും. വെബ് മൊബൈല്‍ എഡിഷനുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ അധികൃതര്‍ അറിയിച്ചു. ഏഷ്യയില്‍ 40 വര്‍ഷവും യൂറോപില്‍ 24 വര്‍ഷവും പത്രം അച്ചടി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it