Idukki local

വാളാര്‍ഡി-ഓടമേട് റോഡുപണി തുടരാന്‍ നടപടിയില്ല

വണ്ടിപ്പെരിയാര്‍: വാളാര്‍ഡി-ഓടമേട് റോഡ് കരാര്‍ എടുത്തിട്ടും പണി തുടരാന്‍ നടപടിയായില്ല. വര്‍ഷങ്ങളായുള്ള ദുരിതം ഇനിയും തുടരുമെന്ന സ്ഥിതിയാതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തുവന്നിരിക്കുകയാണ്. കിലോമീറ്ററുകള്‍ താണ്ടിയാണ് ഇവിടുത്തുകാര്‍ സമീപത്തെ ടൗണുകളിലേക്കും മറ്റും എത്തുന്നത്. അടുത്തിടെ, മുന്‍ ഗ്രാമ പഞ്ചായത്തംഗംത്തിന്റെ മാതാവിന്റെ മൃതദേഹം ഇരുപതോളം കിലോമീറ്റര്‍ ദുരം ചുറ്റിയാണ് വാളാര്‍ഡി ഹോളിക്രോസ് സെമത്തിരിയില്‍ എത്തിച്ചത്.
ഈ ഭാഗത്തെ ടാറിങ് ഇളകി ഗതാഗത യോഗ്യമല്ലാതെ കിടക്കുന്നതിനാല്‍ വാഹനങ്ങളൊന്നും വാളാര്‍ഡി-ഓടമേട് വഴി പോകില്ല, കന്നിമാര്‍ ചോല-ഓടമേട്-ചെളിമട ചുറ്റി 20 കിലോമീറ്റര്‍ അധികം സഞ്ചരിച്ചാണ് മൃതദ്ദേഹം പള്ളിയില്‍ എത്തിച്ചത്.   റോഡ് ഗതഗതയോഗ്യമാക്കത്തതിനാല്‍ നാട്ടുകാര്‍ക്കിടയില്‍ ശക്തമായ പ്രതിക്ഷേധമാണ്.
കഴിഞ്ഞ ആഴ്ചയില്‍ ടാറിംഗ് പണിയ്ക്ക് വേണ്ടി എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് പണികള്‍ റോഡില്‍ നടത്തിയിരുന്നു. പിന്നീട് ഒന്നും ചെയ്തിട്ടില്ല. മാര്‍ച്ച് അവസാനവാരം തട്ടിക്കുട്ടി പണി നടത്തി ബില്ല് മാറാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ്  നാട്ടുകാര്‍ ആരോപിക്കുന്നത്. ജില്ലാ പഞ്ചായത്തില്‍ നിന്നും 500 മീറ്ററും പഞ്ചായത്തിന്റെ 250 മീറ്റര്‍ റോഡുമാണ്  കരാര്‍ എടുത്തിട്ടുള്ളത്. മുന്‍ ഗ്രാമപ്പഞ്ചായത്ത് അംഗമായിരുന്ന ആന്റണി ചാക്കോയുടെ അമ്മ കണിക്കുന്നേല്‍ മറിയാമ്മ  (90)  ചൊവ്വാഴ്ച മരിച്ചത്. ഇവര്‍ താമസിക്കുന്നത് വാളാര്‍ഡി കന്നിമാര്‍ ചോലയ്ക്കു സമീപമുള്ള വീട്ടിലാണ്.
ഇവിടെ നിന്ന് മൃതദേഹം സംസ്‌കാരം നടത്തുന്ന പള്ളിലേക്ക് എട്ട് കിലോ മീറ്റര്‍ ദൂരം മാത്രമേയുള്ളൂ. വിദൂര സ്ഥലങ്ങളില്‍ നിന്നു വന്ന ബന്ധുക്കളില്‍ പലരും വീട്ടില്‍ പോവാതെ പള്ളിയില്‍ എത്തുകയായിരുന്നു. രണ്ടാഴ്ച മുമ്പ് മുട്ടത്തു കുന്നേല്‍ വീട്ടില്‍ മറിയാമ്മ മരിച്ചപ്പോള്‍ പതിനഞ്ചു കിലോമീറ്റര്‍ ദൂരം ചുറ്റി സഞ്ചരിച്ചാണ് വാളാര്‍ഡി സെമിത്തേരിയില്‍ എത്തിച്ചത്. ഇത് വന്‍ വിവാദമായിരുന്നു. ഇവര്‍ താമസിക്കുന്ന വാളാര്‍ഡി പുതുവേല്‍ ഭാഗത്തു നിന്ന് ആറ് കിലോമീറ്റര്‍ ദൂരം മാത്രമേ വാളാര്‍ഡി പളളിയിലേക്കുള്ളൂ.
ഇതേതുടര്‍ന്നാണ് ജില്ലാ, ഗ്രാമപ്പഞ്ചായത്തുകള്‍ ഇടപെട്ട് ഫണ്ട് വകയിരുത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഒരു ദിവസം മാത്രം കരാറുകാരന്‍ റോഡ് കുഴിച്ചിട്ട് പോയെന്നും പിന്നീട് യാതൊരു നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത് ടാറിങ് സമഗ്രഹികള്‍ കിട്ടാത്തതാണ് പണി തുടങ്ങാന്‍ വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
Next Story

RELATED STORIES

Share it