palakkad local

വാളയാറില്‍ ഏഴരലക്ഷം രൂപയുടെ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി



പാലക്കാട്: സംസ്ഥാന അതിര്‍ത്തി ചെക്‌പോസ്റ്റില്‍ വന്‍ പുകയില ഉല്‍പന്ന വേട്ട. ചെക്‌പോസ്റ്റ് വെട്ടിച്ച് സംസ്ഥാനത്തേക്കു കാറില്‍ കടത്താന്‍ ശ്രമിച്ച ഏഴര ലക്ഷം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കള്‍ വാണിജ്യ നികുതി വകുപ്പും പോലിസും ചേര്‍ന്ന് പിടികൂടി. ഇന്നലെ രാവിലെ ഒന്‍പതിനു വാണിജ്യ ചെക്‌പോസ്റ്റില ഉദ്യോഗസ്ഥഥരാണ് വാഹനം പിടികൂടിയത്. പരിശോധനയ്ക്കു നിര്‍ത്താതെ കാര്‍ അമിത വേഗത്തില്‍ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് പാഞ്ഞുപോകുകയായിരുന്നു. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നെങ്കിലും കിലോമീറ്ററുകളോളം പിന്നിട്ട ശേഷമാണ് പിടികൂടാനായത്. കാറിനരികില്‍ പരിശോധനയ്ക്കിടെ വാഹനം ഉപേക്ഷിച്ച് ഡൈവര്‍ മുങ്ങി. പോലിസിന്റെ കൂടി സഹായത്തോടെ തുടര്‍ന്നുള്ള പരിശോധനയിലാണ് കാറിന്റെ പിന്‍ഡിക്കിയിലും സീറ്റിലുമായി ചാക്കുകളാക്കി സിക്ഷിച്ച പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. ഇരുപതോളം ചാക്കുകളിലാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്. കോയമ്പത്തൂരില്‍ നിന്ന് സംസ്ഥാനത്തെ ചില്ലറ വില്‍പനക്കാര്‍ക്കിടയില്‍ വില്‍പനയ്‌ക്കെത്തിച്ചതാകാമെന്നാണ് പോലിസ് സംശയിക്കുന്നത്. മണ്ണാര്‍ക്കാട് പയ്യനെടം സ്വദേശി അബ്ദുല്‍ അസീസിന്റെ ഉടമസ്ഥതയിലുള്ള കാര്‍ വാളയാര്‍ എസ്‌ഐ പ്രതാപിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ലയില്‍ ആദ്യമായാണ് ഇത്രയേറെ അളവില്‍ ലഹരിവസ്തുക്കള്‍ പിടികൂടുന്നത്. വാണിജ്യ നികുതി ചെക്‌പോസ്റ്റ് ഐഎസി മനോജ് സ്ഥലത്തെത്തി പരിശോധന നടത്തി. വാളയാര്‍ എസ്‌ഐ എ പ്രതാപ്, അബ്ദുല്‍ റഷീദ്, രാജേന്ദ്രന്‍, പ്രസാദ്,  വിനോദ് എന്നിവരടങ്ങിയ സംഘമാണു പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്.
Next Story

RELATED STORIES

Share it