palakkad local

വാളയാറില്‍ അണക്കെട്ടുണ്ടായിട്ടും കാര്‍ഷിക മേഖല പ്രതിസന്ധിയില്‍

പാലക്കാട്: വാളയാറില്‍ അണക്കെട്ടുണ്ടായിട്ടും ജലദൗര്‍ലഭ്യം കൃഷിയിടങ്ങള്‍ക്കു ഭീഷണിയാവുന്നു. അണക്കെട്ടിന്റെ ആയക്കെട്ട് പ്രദേശങ്ങളില്‍ തുടര്‍ച്ചയായി രണ്ടാംവര്‍ഷവും രണ്ടാംവിള കര്‍ഷകര്‍ ഉപേക്ഷിച്ച സ്ഥിതിയാണ്. പുതുശ്ശേരി, വടകരപ്പതി, എലപ്പുള്ളി, കൊടുമ്പ്, മരുതറോഡ് എന്നീ പഞ്ചായത്തുകളിലായി 3,997 ഹെക്ടറാണ് വാളയാര്‍ അണക്കെട്ടിന്റെ ആയക്കെട്ട് പ്രദേശമെന്നറിയപ്പെടുന്നത്.
എന്നാല്‍ ഇവിടെ സ്വന്തമായി ജലസേചന സൗകര്യമില്ലാത്ത ഭൂരിപക്ഷം കര്‍ഷകരും ഇത്തവണയും രണ്ടാം വിളയിറക്കിയിട്ടില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി കാലാവസ്ഥയെ മാത്രം ആശ്രയിച്ചാണ് മേഖലയിലെ കൃഷിരീതിയെന്ന് ജൈവകര്‍ഷകര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം രണ്ടാംവിളക്ക് വെള്ളം ലഭിക്കാതായതോടെ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. പാടത്ത് കിണറുകളും കൊക്കര്‍ണികളുമുള്ള കര്‍ഷകര്‍ക്ക് മാത്രമാണ് വാളയാര്‍ മേഖലയില്‍ കൃഷിയിറക്കി സാമ്പത്തിക ലാഭമുണ്ടാക്കാന്‍ പറ്റുന്നത്.
ജലസേചന മാത്രം ലക്ഷ്യമിട്ട് തുടങ്ങിയതാണ് വാളയാര്‍ അണക്കെട്ടെന്നിരിക്കെ വ്യവസായ മേഖലയുടെ സമീപമായിട്ടും ഇവിടെ ഒരു ചെറുകിട പദ്ധതികള്‍ പോലും ആരംഭിച്ചിട്ടില്ല. നേരത്തെ സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരു പാര്‍ക്കുണ്ടായിരുന്നെങ്കിലും ഇപ്പോഴതു കാലഹരണപ്പെട്ടിരിക്കുന്നു.
കഴിഞ്ഞ 5 വര്‍ഷമായി വാളയാര്‍ അണക്കെട്ടിന്റെ പരിസരത്ത് ലഭിച്ചിരുന്ന മഴയുടെ അളവ് കുറഞ്ഞുവരികയാണ്. തമിഴ്‌നാട്ടിലെ കാലാവസ്ഥക്ക് സമാനമായ സ്ഥിതിയാണ് ഇവിടെ സംഭവിക്കു#്‌നത്. 104 ചതുരശ്രകിലോമീറ്ററാണ് അണക്കെട്ടിന്റെ വൃഷ്ടി പ്രദേശം.
ഇതില്‍ പകുതിയും തമിഴ്‌നാട്ടിലാണ്. ജില്ലയിലെ അണക്കെട്ടുകളില്‍ ഏറ്റവും ചെറുതായ വാളയാര്‍ അണക്കെട്ടിന്‍രെ സംഭരണശേഷി 18.4 ദശലക്ഷം ഘനമീറ്ററാണ്.
നിലവില്‍ 6.984 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് അണക്കെട്ടിലുള്ളതെന്നിരിക്കെ 3,212 ദശലക്ഷം ഘനമീറ്റര്‍ കരുതല്‍ ശേഖരമാണ്.
വെള്ളം കുറവാണെങ്കിലും വാളയാര്‍ അണക്കെട്ടില്‍ മുങ്ങി മരണം തുടര്‍ക്കഥയായതും അനധികൃത മണലെടുപ്പും മഴയുടെ ദൗര്‍ലഭ്യവും വാളയാര്‍ അണക്കെടിനെ നാശത്തിലേക്ക് നീക്കുകയാണ്. വരുംവര്‍ഷങ്ങളിലും മഴയുടെ അളവുകുറ്ഞ്ഞാല്‍ വാളയാര്‍ പ്രദേശത്തെ കര്‍ഷകര്‍ കൃഷിരീതിഉപേക്ഷിച്ച് മറ്റുമേഖലകളിലേക്ക് നീങ്ങേണ്ട സ്ഥിതിയാവുമെന്നാണ് പറയപ്പെടുന്നത്.
Next Story

RELATED STORIES

Share it