kozhikode local

വാല്യക്കോട് എയുപി സ്‌കൂളില്‍ കലിയനെ വരവേറ്റു

പേരാമ്പ്ര: സമൃദ്ധിയുടെയും സമ്പല്‍സമൃദ്ധിയുടെയും നാളുകള്‍ എന്ന്— മലയാളികള്‍ എന്നും ഓര്‍മിക്കുന്ന കര്‍ക്കടകം എത്തിയതോടെ നാടെങ്ങും കലിയനെ വരവേല്‍ക്കുന്നു. വാല്യക്കോട്— എയുപി സ്—കൂളിലും കലിയനെ വരവേറ്റു. പഴയ കാലങ്ങളില്‍ അനുഷ്ഠിച്ചു പോരുന്ന ആചാരങ്ങള്‍ വരും തലമുറക്ക് പകര്‍ന്ന്  കൊടുക്കുക എന്ന ഉദ്ദേശ്യത്താലാണ് പരിപാടി സംഘടിപ്പിച്ചത്.
കലിയാ കലിയാ കൂയ്— ചക്കേ മാങ്ങേ ഇട്ടേച്ച്— പോ എന്ന്ഈണത്തില്‍ കുട്ടികള്‍ ആര്‍ത്തുവിളിച്ചു. വാഴത്തട,വാഴക്കൈ,ഈര്‍ക്കില്‍,കുരുത്തോല എന്നിവ ഉപയോഗിച്ച്— തൊഴുത്തിന്റെയും പശു കരി, ഏണി, കോണി, നുകം, കരി, പടന്ന, കൈക്കോട്ട്— തുടങ്ങിയ കാര്‍ഷിക ഉപകരണങ്ങളുടെയും മാതൃകയുണ്ടാക്കിയാണ്— കുട്ടികള്‍ കാലിയനൊപ്പം നടന്നു നീങ്ങിയത്. കര്‍ഷകനാളുകളിലെ ദുരിതങ്ങളൊഴിവാക്കാനും കാര്‍ഷിക സമൃദ്ധി നേടുന്നതിനുമാണ്ദക്ഷിണായന സംക്രമദിനമായ മിഥുനത്തിലെ അവസാന ദിനത്തില്‍ കലിയനെ വരവേല്‍ക്കുന്നത്. സി പത്മനാഭന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി ബാബുരാജ് അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് സി.കെ പാത്തുമ്മ, വിജയലക്ഷ്മി, സുരേന്ദ്രന്‍, പി ഷീജ സംസാരിച്ചു.
Next Story

RELATED STORIES

Share it