വാറ്റ് ലംഘനം: കള്ളപ്പണം തടയല്‍ നിയമം ഉപയോഗിക്കും

ന്യൂഡല്‍ഹി: മൂല്യവര്‍ധിത നികുതി(വാറ്റ്) പോലുള്ള സംസ്ഥാന നികുതി നിയമങ്ങള്‍ ലംഘിക്കുന്നവര്‍ ഇനി കള്ളപ്പണം തടയല്‍ നിയമപ്രകാരം നടപടി നേരിടേണ്ടി വരും. ഇത്തരക്കാര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും കള്ളപ്പണം സംബന്ധിച്ച അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘം വൈസ് ചെയര്‍മാന്‍ ജ. അരിജിത്ത് പസായത്ത് അറിയിച്ചു. രാജ്യത്ത് നിരവധി കമ്പനികളിലായി ധാരാളം പേര്‍ ഇത്തരത്തില്‍ നികുതി തട്ടിപ്പ് നടത്തുന്നുണ്ട്. 20 കമ്പനികളിലധികം ഡയറക്ടര്‍മാര്‍ ആയിരിക്കാന്‍ രാജ്യത്തെ കമ്പനി നിയമം അനുവദിക്കുന്നില്ല. എന്നാല്‍, 97,000 ആളുകള്‍ ഒരേസമയം ഇരുപതിലധികം കമ്പനികളുടെ ഡയറക്ടര്‍മാരായി ജോലിനോക്കുന്നുണ്ട്. ഇത്തരം നിയമലംഘനങ്ങളും അന്വേഷണപരിധിയില്‍ വരും- പസായത്ത് അറിയിച്ചു.
Next Story

RELATED STORIES

Share it