malappuram local

വാറണ്ട് പ്രതി പിടിയില്‍; വെളിപ്പെട്ടത് ലക്ഷങ്ങളുടെ തട്ടിപ്പ്

കൊണ്ടോട്ടി: കച്ചവടത്തില്‍ പങ്കാളിത്തം നല്‍കാമെന്നും, ജോലി വാഗ്ദാനം ചെയ്തും പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയയാള്‍ പിടിയിലായി. നെടിയിരുപ്പ് കാരിമുക്ക് കണ്ണന്‍തൊടിയില്‍ അബ്ദുല്‍ ലത്തീഫ് (41) ആണ് കൊണ്ടോട്ടി പോലിസിന്റെ പിടിയിലായത്.2010ലെ തട്ടിപ്പ് കേസില്‍ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് പോലിസ് ഇയാളെ അറസ്റ്റ് ചെയ്തത്. അബ്ദുള്‍ ലത്തീഫ് പിടിയിലായതറിഞ്ഞ് കുടുതല്‍ പേര്‍ പരാതിയുമായി പോലിസിനെ സമീപിക്കുകയായിരുന്നു.
അഞ്ച് വര്‍ഷം മുമ്പ്, പോത്തുകച്ചവടത്തില്‍ ലാഭം വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ ലത്തീഫ് തട്ടിയതായി കിഴിശ്ശേരി ചെറിയ ബാലത്തില്‍ മുഹമ്മദാലി പോലിസില്‍ പരാതി നല്‍കി. കൊട്ടൂക്കര കാരിമുക്കില്‍ അഷ്‌റഫ് കാരിയില്‍ നിന്നും പോത്ത് കച്ചവടത്തിനെന്ന പേരില്‍ ഒന്നര ലക്ഷം രൂപ വാങ്ങിയതായും പരാതിയുണ്ട്. കാര്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് 75000 രൂപ ലത്തീഫ് തട്ടിയതായ് പുളിക്കല്‍ ചാമപ്പറമ്പ് കുണ്ടേരി അബ്ദുള്‍ കരിം പരാതി നല്‍കി. അഞ്ച് ലക്ഷം രൂപ തട്ടിയതായി കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി ടി വി സൈനബ കൊണ്ടോട്ടി പോലിസില്‍ പരാതി നല്‍കി. ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയ വസ്തു ജപ്തിയായപ്പോള്‍ വായ്പ അടച്ച് സ്ഥലം വില്‍ക്കാന്‍ സഹായിച്ച ശേഷം അതില്‍ നിന്ന് അഞ്ച് ലക്ഷം തട്ടിയെന്നാണ് പരാതി. മുദ്രപത്രത്തിലുള്ള കരാറും തുകയെഴുതാത്ത ചെക്കും നല്‍കിയാണ് പണം വാങ്ങിയത്.ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷംതട്ടിയതായി വെളിമുക്ക് സൗത്ത് സ്വദേശി സന്തോഷ് പരാതി നല്‍കിയിരുന്നു. ഇയാള്‍ക്കെതിരെ രണ്ട് കേസുകള്‍ എടുത്തതായി എസ്‌ഐ സന്തോഷ് അറിയിച്ചു.
സമസ്ത ജില്ലാ കമ്മിറ്റി
മലപ്പുറം: സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജില്ലാ കമ്മിറ്റി യോഗം ഡിസംബര്‍ 5 ന് 11 മണിക്ക് മലപ്പുറം സുന്നി മഹലില്‍ ചേരുമെന്ന് ജനറല്‍ സെക്രട്ടറി പി കുഞ്ഞാണി മുസ്‌ലിയാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it