World

വാര്‍ത്ത വായിക്കുന്നതിനിടെ തേങ്ങിക്കരഞ്ഞ് അവതാരക

ന്യൂയോര്‍ക്ക്: യുഎസ് അതിര്‍ത്തിയില്‍ കുടിയേറ്റക്കാരായ കുഞ്ഞുങ്ങളെ മാതാപിതാക്കളില്‍ നിന്നു വേര്‍പെടുത്തുന്ന വാര്‍ത്ത വായിക്കുന്നതിനടെ തേങ്ങിക്കരഞ്ഞ് അവതാരക. യുഎസ് ചാനലായ എംഎസ്എന്‍ബിസിയിലെ അവതാരകയായ റേച്ചല്‍ മാഡോ ആണ് വാര്‍ത്താ വായനയ്ക്കിടയില്‍ തേങ്ങിക്കരഞ്ഞത്.
മെക്‌സിക്കന്‍ അതിര്‍ത്തി കടന്നു യുഎസിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും അവരുടെ കുട്ടികളെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്നതു സംബന്ധിച്ച് അപ്പോള്‍ കിട്ടിയ വാര്‍ത്ത വായിച്ചാണ് റേച്ചല്‍ കരഞ്ഞത്. എന്നാല്‍, മാതാപിതാക്കളില്‍ നിന്നു കുട്ടികളെ നിര്‍ബന്ധപൂര്‍വം വേര്‍പെടുത്തുന്നതായുള്ള വാര്‍ത്ത വായിച്ചു പൂര്‍ത്തിയാക്കാനാവാതെ അവര്‍ വിതുമ്പുകയായിരുന്നു. തുടര്‍ന്ന്, വാര്‍ത്തയുടെ വിശദാംശങ്ങള്‍ പറയാന്‍ റിപോര്‍ട്ടര്‍ക്ക് കൈമാറുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചാരണം നേടുകയായിരുന്നു. എന്നാല്‍, വാര്‍ത്താ വായനയ്ക്കിടയില്‍ സംഭവിച്ച പിഴവിന് മാപ്പു പറഞ്ഞുകൊണ്ട് പിന്നീട് അവര്‍ ട്വീറ്റ് ചെയ്തു. റേച്ചല്‍ മാഡോയെ പിന്തുണയ്ച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it