Pathanamthitta local

വാര്‍ത്തകളും തുടര്‍ന്നുള്ള പ്രതിഷേധവും ഫലം കണ്ടു; കലക്ടറേറ്റ് കാന്റീനിനായി മലിന ജല സംഭരണി നിര്‍മിക്കുന്നു

പത്തനംതിട്ട: കലക്ടറേറ്റ് കാന്റീനില്‍ പുറത്തേക്കൊഴുക്കുന്ന മലിന ജലം സംഭരിക്കാന്‍ ടാങ്ക് നിര്‍മാണം ആരംഭിച്ചു. അനാരോഗ്യകരമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്ന കലക്ടറേറ്റ് കാന്റീന്‍ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നതായി കഴിഞ്ഞ 15ന് തേജസില്‍ വാര്‍ത്ത നല്‍കിയിരുന്നു. എ വണ്‍ പലഹാര യൂനിറ്റ് എന്ന പേരില്‍ കുടുംബശ്രീ പ്രവര്‍ത്തരാണ് കാന്റീ ന്‍ നടത്തുന്നത്. ആറ് മാസം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച കാ ന്റീന്‍ പരിസരം കണ്ടാല്‍ ഏതൊരാളും മൂക്കത്ത് വിരല്‍വച്ച് ഓടിപ്പോവുന്ന അവസ്ഥയിലായിരുന്നു. കലക്ടറേറ്റിലെ നൂറുകണക്കിന് ജീവനക്കാരും ഇവിടെയെത്തുന്ന ആയിരങ്ങളും കലക്ടറേറ്റ് കാന്റീനെ ആശയിച്ചാണ് ഭക്ഷണം കഴിച്ച് മടങ്ങുന്നത്.
ജില്ലാ കലക്ടറും എഡിഎമ്മും ഡിഎംഒയും കുടുംബശീ ജില്ലാ മിഷന്‍ ഓഫിസറും ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥരും ഇവിടെ നിന്നും ഭക്ഷണം വാങ്ങി കഴിക്കുന്നവരില്‍പ്പെടും. പക്ഷെ അവരാരും മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തു കൊണ്ടു വരുന്നതുവരെ ഈ ഞെട്ടിപ്പിക്കുന്ന കാഴ്ചകള്‍ കണ്ടതായി നടിച്ചിരുന്നില്ല. കാന്റീനില്‍ നിന്നും പുറന്തള്ളുന്ന മലിനജലവും ആഹാരാവശിഷ്ടങ്ങളും കാ ന്റീനോട് ചേര്‍ന്നുള്ള മുറ്റത്ത് മൂടിയില്ലാത്ത കുഴിയില്‍ സംഭരിക്കുകയാണ്. പത്തടിയോളം താഴ്ചയുള്ള കുഴിയില്‍ വെള്ളം കെട്ടിക്കിടന്നു ണ്ടാകുന്ന ദുര്‍ഗന്ധം കാരണം സമീപത്തുള്ളവര്‍ക്ക് താമസിക്കാനാവാത്ത അവസ്ഥയാണുള്ളത്. മാത്രമല്ല, കിണറുകളിലെ വെള്ളം ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നും സമീപ വാസികള്‍ പറയുന്നു. ഇത് സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് ഉള്‍പ്പെടെ നിരവധി പരാതികള്‍ നല്‍കിയിട്ടും കലക്ടറേറ്റ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനെതിരേ നടപടി സ്വീകരിക്കുന്നതിന് ആരും തയ്യാറായില്ല. തുടര്‍ന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് ഭരണ സംവിധാനം തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായത്.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലാ ഭരണകൂടം കടുത്ത നടപടികളുമായി മുന്നോട്ട് പോവുന്ന സാഹചര്യത്തിലാണ് കുടുംബശ്രീയുടെ മറവില്‍ കലക്ടറേറ്റ് വളപ്പിലെ അനാരോഗ്യകരമായ കാന്റീന്റെ പ്രവര്‍ത്തനമെന്നുള്ളതും പ്രതിഷേധത്തിന് ഇടയാക്കി. ഹോട്ടലിലെ ജീവനക്കാര്‍ക്ക് ഹെ ല്‍ത്ത് കാര്‍ഡില്ലെന്നും പറയുന്നു.
Next Story

RELATED STORIES

Share it