Cricket

വാര്‍ണറും പൊട്ടിക്കരഞ്ഞു, 'ആസ്‌ത്രേലിയ്ക്ക് വേണ്ടി ഇനി കളിക്കാനാവുമെന്ന് തോന്നുന്നില്ല'

വാര്‍ണറും പൊട്ടിക്കരഞ്ഞു, ആസ്‌ത്രേലിയ്ക്ക് വേണ്ടി ഇനി കളിക്കാനാവുമെന്ന് തോന്നുന്നില്ല
X


മെല്‍ബണ്‍: പന്തില്‍ കൃത്രിമം കാണിച്ചെന്ന വിവാദത്തെത്തുടര്‍ന്ന് വിലക്ക് നേരിടുന്ന ഡേവിഡ് വാര്‍ണറും മാപ്പപേക്ഷിച്ച് രംഗത്ത്.  ' തെറ്റ് സംഭവിച്ചുപോയി. ചെയ്തത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. ഇനി രാജ്യത്തിന് വേണ്ടി കളിക്കാനാവുമെന്ന് കരുതുന്നില്ല'- വാര്‍ത്താ സമ്മേളനത്തിലൂടെ പൊട്ടിക്കരഞ്ഞുകൊണ്ട് വാര്‍ണര്‍ പറഞ്ഞു.
രാജ്യത്തിന് വേണ്ടി ഇനി പാഡയണിയാന്‍ കഴിയുമെന്ന ശുഭാപ്ത വിശ്വാസമില്ല. ചെറിയ പ്രതീക്ഷ മാത്രമാണ് അവശേഷശിക്കുന്നത്. ഓരോ മല്‍സരത്തിലൂടെയും രാജ്യത്തിന്റെ അഭിമാനമുയത്തുക മാത്രമായിരുന്നു ലക്ഷ്യം. എന്നാല്‍ എന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചു. എന്റെ തെറ്റുകള്‍ക്കെല്ലാം ഞാന്‍ മാത്രമാണ് ഉത്തരവാദി. വൈസ് ക്യാപ്റ്റനെന്ന നിലയിലും താന്‍ പരാജയപ്പെട്ടു- വാര്‍ണര്‍ കണ്ണീരോടെ കൂട്ടിച്ചേര്‍ത്തു. ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ ഡേവിഡ് വാര്‍ണറായിരുന്നു മുഖ്യ സൂത്രധാരന്‍. ബാന്‍ക്രോഫ്റ്റിന് പന്തില്‍ മാറ്റം വരുത്താന്‍ നിര്‍ദേശം നല്‍കിയതും ചെയ്യേണ്ട വിതം പറഞ്ഞുകൊടുത്തതും വാര്‍ണറായിരുന്നെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്തും കാമറോണ്‍ ബാന്‍ക്രോഫ്റ്റും പരിശീലകന്‍ ഡാരന്‍ ലീമാനും നേരത്തെത്തന്നെ മാപ്പു പറഞ്ഞിരുന്നു. ഡാരന്‍ ലീമാന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നെങ്കിലും വിവാദങ്ങളെത്തുടര്‍ന്ന് ലീമാന്‍ പരിശീലകസ്ഥാനം രാജിവച്ചിരുന്നു.
സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഒരു വര്‍ഷവും ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസവുമാണ് ഐസിസി വിലക്കേര്‍പ്പെടുത്തിയത്.
Next Story

RELATED STORIES

Share it