വാര്‍ണര്‍ക്ക് സെഞ്ച്വറി; അവസാന ടെസ്റ്റ് സമനിലയില്‍

സിഡ്‌നി: ആസ്‌ത്രേലിയ- വെസ്റ്റ് ഇന്‍ഡീസ് മൂന്നാമത്തെ യും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. വിന്‍ഡീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 330നു മറുപടിയില്‍ അവസാനദിനമായ ഇന്ന ലെ ഓസീസ് രണ്ടു വിക്കറ്റിന് 176 റണ്‍സില്‍ ഡിക്ലയര്‍ ചെയ്തതോടെ മല്‍സരം സമനിലയില്‍ പിരിയുകയായിരുന്നു.
ഓപണര്‍ ഡേവിഡ് വാര്‍ണറുടെ അതിവേഗ സെഞ്ച്വറിയാണ് അവസാനദിവസത്തെ സവിശേഷത. 82 പന്തില്‍ നിന്നാണ് വാര്‍ണര്‍ മൂന്നക്കം കടന്നത്. 103 പന്തില്‍ 11 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം വാര്‍ണര്‍ 122 റ ണ്‍സോടെ പുറത്താവാതെ നി ന്നു. വിക്കറ്റ് കീപ്പര്‍ പീറ്റര്‍ നെവില്ലെയാണ് മല്‍സരം അവസാനിക്കുമ്പോള്‍ വാര്‍ണര്‍ക്കൊപ്പം ക്രീസിലുണ്ടായിരുന്നത്. ജോ ബേണ്‍സ് (26), മിച്ചെല്‍ മാര്‍ഷ് (26) എന്നിവരുടെ വിക്കറ്റാണ് ഓസീസിനു നഷ്ടമായത്. നേരത്തേ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (85), കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (69), ദെനേഷ് രാംദിന്‍ (62) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് വിന്‍ഡീസിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. മഴയെത്തുടര്‍ന്ന് രണ്ടു ദിവസത്തെ കളി പൂര്‍ണമായും നഷ്ടമായിരുന്നു.
ആദ്യ രണ്ടു ടെസ്റ്റുകളിലും ജയിച്ച ഓസീസ് 2-0ന് പരമ്പര കൈക്കലാക്കി. വാര്‍ണര്‍ കളിയിലെയും ഓസീസിന്റെ തന്നെ ആദം വോഗ്‌സ് പരമ്പരയുടെയും താരമായി തിരഞ്ഞെടുക്കപ്പെട്ടു.
Next Story

RELATED STORIES

Share it