വാര്‍ണര്‍ക്ക് വീണ്ടും സെഞ്ച്വറി; ഓസീസിന് കൂറ്റന്‍ ലീഡ്

ബ്രിസ്ബണ്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്‌ത്രേലിയക്ക് കൂറ്റന്‍ ലീഡ്. മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന് 264 റണ്‍സെടുത്ത ഓസീസിന് ഇപ്പോള്‍ 503 റണ്‍സിന്റെ വന്‍ ലീഡുണ്ട്.
തുടര്‍ച്ചയായി രണ്ടാമിന്നിങ്‌സിലും ഡേവിഡ് വാര്‍ണര്‍ (116) സെഞ്ച്വറിയുമായി മിന്നിയപ്പോള്‍ ജോ ബേണ്‍സും (129) സെഞ്ച്വറി കണ്ടെത്തി. ബേണ്‍സ് 123 പന്തില്‍ 13 ബൗണ്ടറികളും നാലു സിക്‌സ റും പറത്തിയപ്പോള്‍ വാര്‍ണര്‍ 113 പന്തില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറും പായിച്ചു. ഉസ്മാന്‍ കവാജയും (9*) ക്രിസ് വോഗ്‌സുമാണ് (1*) കളി നിര്‍ത്തുമ്പോള്‍ ക്രീസിലുള്ളത്.
നേരത്തേ ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ നാലിന് 556 ഡിക്ലയേര്‍ഡിനു മറുപടിയില്‍ കിവീസ് 317ന് പുറത്തായി. കെയ് ന്‍ വില്യംസന്റ (140) സെഞ്ച്വറിയാണ് ന്യൂസിലന്‍ഡിനെ രക്ഷിച്ചത്. സ്റ്റാര്‍ക്ക് നാലും ജോണ്‍സന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.
Next Story

RELATED STORIES

Share it