Cricket

വാര്‍ണര്‍ക്ക് പകരം അലെക്‌സ് ഹെയില്‍സ് ഹൈദരാബാദില്‍

വാര്‍ണര്‍ക്ക് പകരം അലെക്‌സ് ഹെയില്‍സ് ഹൈദരാബാദില്‍
X

മുംബൈ: പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് വിലക്ക് നേരിടുന്ന ഡേവിഡ് വാര്‍ണര്‍ക്ക് പകരമായി ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ അലക്‌സ് ഹെയില്‍സിനെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ടീമില്‍ ഉള്‍പ്പെടുത്തി. തങ്ങളുടെ ഔദേ്യാഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ സണ്‍ റൈസേഴ്‌സ് ടീമാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. നേരത്തെ വാര്‍ണറിന് പകരക്കാരാനായി ശ്രീലങ്കന്‍ താരം കുശാല്‍ പെരേരയെ ടീമിലെത്തിക്കാന്‍ ഹൈദരാബാദ് ശ്രമിച്ചിരുന്നെങ്കിലും താരം വിസമ്മതിക്കുകയായിരുന്നു.
അന്താരാഷ്ട്ര ട്വന്റി20 യില്‍ ഇംഗ്ലണ്ടിന് വേണ്ടി 52 മല്‍സരങ്ങളില്‍നിന്നായി 1456 റണ്‍സ് നേടിയിട്ടുള്ള ഹെയില്‍സിന്റെ അക്കൗണ്ടില്‍ ഒരു സെഞ്ച്വറിയുമുണ്ട്. വാര്‍ണറിന് പകരം ശിഖാര്‍ ധവാനൊപ്പം ബാറ്റിംഗ് ഓപ്പണ്‍ ചെയ്യാന്‍ ഏറ്റവും അനുയോജ്യനായ താരമാണ് ഹെയില്‍സ്.  2015ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ  ഇന്ത്യന്‍സിനൊപ്പമുണ്ടായിരുന്നെങ്കിലും ഒരു മല്‍സരത്തില്‍ പോലും ഹെയ്ല്‍സിന് കളത്തിലിറങ്ങാന്‍ സാധിച്ചിരുന്നില്ല.
Next Story

RELATED STORIES

Share it