malappuram local

വാര്‍ഡ് സ്ഥാനാര്‍ഥിയെ ഒഴിവാക്കി ബ്ലോക്ക്-ജില്ലാ സ്ഥാനാര്‍ഥികളുടെ ഫഌക്‌സുമായി സിപിഎം

എടപ്പാള്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം തീരുമാനിച്ച പഞ്ചായത്ത് വാര്‍ഡ് സ്ഥാനാര്‍ഥിയെ ഒഴിവാക്കി ബ്ലോക്ക്-ജില്ലാ സ്ഥാനാര്‍ഥിയുടെ ഫഌക്‌സ് സ്ഥാപിച്ച സിപിഎം പുലിവാലു പിടിക്കുന്നു. കാലടി ഗ്രാമപ്പഞ്ചായത്തിലെ പത്താംവാര്‍ഡ് കാവില്‍പ്പടിയിലാണ് സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പേരോ, ചിഹ്നമോ രേഖപ്പെടുത്താതെ ഈ വാര്‍ഡുള്‍പ്പെടുന്ന ബ്ലോക്ക് ഡിവിഷനിലും ജില്ലാ പഞ്ചായത്ത് ഡിവിഷനിലും മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ഫോട്ടോയും ചിഹ്നവും സ്ഥാപിച്ച് പ്രചാരണം നടത്തുന്നത്.
കാവില്‍പ്പടി വാര്‍ഡില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി വനിതാ അംഗത്തെക്കൊണ്ട് പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തില്‍ നാമനിര്‍ദേശപത്രിക നല്‍കിയിരുന്നു. എന്നാല്‍ ഇതേ സ്ഥാനാര്‍ഥിയെ ഇവര്‍ക്ക് പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ കഴിഞ്ഞില്ല. നോമിനേഷന്‍ സമര്‍പ്പിക്കുന്ന അവസാന തിയ്യതിയായ 14ന് ഇതേ സ്ഥാനാര്‍ഥിയേയും കൂട്ടി വാര്‍ഡിലെ ഏതാനും പേര്‍ ജനകീയമുന്നണി സ്ഥാനാര്‍ഥിയെന്ന പേരില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുകയുമായിരുന്നു.
വാര്‍ഡില്‍ യുഡിഎഫും ബിജെപിയും മാത്രമാണ് വേറെ സ്ഥാനാര്‍ഥികളായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവര്‍. തങ്ങളുടെ സ്ഥാനാര്‍ഥി കൂറുമാറി ജനകീയ മുന്നണി സ്ഥാനാര്‍ഥിയായതോടെ സിപിഎമ്മിന് ഇവിടെ സ്ഥാനാര്‍ഥി ഇല്ലാതായിരിക്കുകയാണിപ്പോള്‍. ഇതോടെയാണ് ഗ്രാമപ്പഞ്ചായത്ത് സ്ഥാനാര്‍ഥിയുടെ പേര് വയ്ക്കാതെ ബ്ലോക്ക്-ജില്ലാ ഡിവിഷന്‍ സ്ഥാനാര്‍ഥികള്‍ക്ക് മാത്രമായി ബോ ര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ വാര്‍ഡില്‍ ജനകീയ മുന്നണി സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനായി പ്രാദേശിക സിപിഎം നേതാക്കള്‍ രംഗത്തുവരാന്‍ തയ്യാറാണെങ്കിലും സിപിഎമ്മുമായി ബന്ധപ്പെട്ട് ഒരു നേതാക്കളേയും തിരഞ്ഞെടുപ്പ് രംഗത്തേയ്ക്ക് അടുപ്പിക്കേണ്ടെന്ന തീരുമാനത്തിലാണ് ജനകീയ മുന്നണി നേതൃത്വം.
Next Story

RELATED STORIES

Share it