thrissur local

വാര്‍ഡ് സഭാ യോഗം സംബന്ധിച്ച തര്‍ക്കം രൂക്ഷം;കൗണ്‍സില്‍ യോഗം കൈയാങ്കളിയുടെ വക്കില്‍

ചാലക്കുടി: നഗരസഭയുടെ മുപ്പതാം വാര്‍ഡില്‍ ഞായറാഴ്ച നടത്തിയ വാര്‍ഡ് സഭ യോഗം സംബന്ധിച്ച തര്‍ക്കം കൗണ്‍സില്‍ യോഗം ബഹളമയമാക്കി. വാക്കേറ്റത്തിനെ തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ അകത്തളത്തിലിറങ്ങിയതോടെ കൗണ്‍സില്‍ യോഗം കയ്യാങ്കളിയുടെ വക്കിലെത്തി. വാര്‍ഡ് സഭ യോഗം നടന്ന സ്ഥലം സംബന്ധിച്ച് വാര്‍ഡ് കൗണ്‍സിലര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാ ന്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ തെറ്റിധരിപ്പിച്ചെന്നാരോപിച്ച് ഭരണപക്ഷ കൗണ്‍സിലര്‍ വി.ജെ.ജോജിയാണ് വിഷയം യോഗത്തില്‍ ഉന്നയിച്ചത്. ഞായറാഴ്ച റസ്റ്റ് ഹൗസില്‍ വച്ചായിരുന്നു വാര്‍ഡ് സഭ നടന്നത്. വാര്‍ഡ് സഭ പിരിച്ച് വിട്ടതിന് ശേഷം വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ കുറച്ച് പേര്‍ ഈ വാര്‍ഡിലുള്‍പ്പെടുന്ന ട്രാംവേ റോഡിന്റെ തകര്‍ന്ന് കിടക്കുന്ന ഭാഗത്ത് പ്രതിഷേധവുമായി എത്തിയിരുന്നു. ഈ സമയം ചെയര്‍പേഴ്‌സനും വൈസ് ചെയര്‍മാനും വാര്‍ഡ് സഭയില്‍ പങ്കെടുക്കാനായി ഈ വഴിയെത്തി. എന്നാല്‍ പ്രതിഷേധമാണെന്ന് കരുതി ഇവര്‍ ഇറങ്ങാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് വാര്‍ഡ് സഭ റസ്റ്റ് ഹൗസില്‍ കഴിഞ്ഞെന്നും ഇത് പ്രദേശവാസികള്‍ അവരുടെ വിഷമം അറിയിക്കാനായി കൂടിയതാണെന്നും വാര്‍ഡ് കൗണ്‍സിലര്‍ ഉറപ്പ് നല്കിയതിനാലാണ് ചെയര്‍പേഴ്‌സണനും വൈസ് ചെയര്‍മാനും അവിടെ ഇറിങ്ങിയതും റോഡ് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ ഉറപ്പ് നല്കി. എന്നാല്‍ സത്യാവസ്ഥ ഇങ്ങനെയിരിക്കെ വാര്‍ഡ്‌സഭ നടുറോഡില്‍ കൂടിയെന്ന് മാധ്യമങ്ങളെ തെറ്റിധരിപ്പിച്ച് വാര്‍ഡ് കൗണ്‍സിലര്‍ വാര്‍ത്ത നല്‍കിയെന്ന് വി.ജെ.ജോജി ആരോപിച്ചു. മുപ്പത്തിയാറ് വാ ര്‍ഡുകളുടെ വികസനത്തിനായി ഒരോ വാര്‍ഡിനും പത്ത് ലക്ഷം രൂപ വീതവും മുപ്പതാം വാര്‍ഡിലെ ഈ റോഡ് നിര്‍മ്മാണത്തിനായി പത്ത് ലക്ഷത്തിന് പുറമെ ഇരുപത് ലക്ഷം രൂപകൂടി നീക്കിവച്ചിരുന്നു. എന്നാല്‍ കൂടുതലായി അനുവദിച്ച തുക വകമാറ്റിയിട്ടുണ്ടെന്നും രണ്ട് മാസത്തിനുള്ളില്‍ ഈ തുക തിരികെ വയ്ക്കാനാകുമെന്നും ഇക്കാര്യങ്ങളെല്ലാം വാര്‍ഡ് കൗണ്‍സിലര്‍ക്ക് അറിവുള്ളതാണെന്നിരിക്കെ തെറ്റിധരിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തയാണ് വാര്‍ഡ് കൗണ്‍സിലര്‍ നല്കിയതെന്ന് ചെയര്‍പേഴ്‌സ ണ്‍ പറഞ്ഞു. ഇതോടെ പ്രതിപക്ഷത്തെ ഷിബു വാലപ്പന്‍ ബഹളംവച്ച് വൈസ്‌ചെയര്‍മാന്റെ സീറ്റിനരികിലെത്തി. ഇതോടെ ഭരണപക്ഷവും അകത്തളത്തിലിറങ്ങി. വാക്കേറ്റം കയ്യാങ്കളിയുടെ വക്കിലെത്തിയതോടെ ചെയര്‍പേഴ്‌സണ്‍ ഇടപെട്ടു. വാര്‍ഡ് വികസനത്തിന് അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് റോഡ് നിര്‍മ്മാണം നടത്താന്‍ തീരുമാനിച്ചതായി അറിയിച്ച് ചെയര്‍പേഴ്‌സണ്‍ യോഗം പിരിച്ച് വിട്ടു.
Next Story

RELATED STORIES

Share it