kozhikode local

വാര്‍ഡുകളോടുള്ള അവഗണന ; യുഡിഎഫ് അംഗങ്ങള്‍ ഭരണസമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി



മുക്കം: തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന വാര്‍ഡുകളോട് വികസന കാര്യത്തില്‍ അവഗണന കാണിക്കുന്നതായി ആരോപിച്ച് കാരശ്ശേരിയില്‍ യുഡിഎഫ് അംഗങ്ങള്‍ ഭരണ സമിതി യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയി. 2017-2018 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഭരണ സമിതിയിലെ ഇടത് അംഗങ്ങളുടെ വാര്‍ഡുകള്‍ക്ക് 15 ഉം 20 ഉം ലക്ഷം രൂപ വീതം അനുവദിച്ചപ്പോള്‍ യുഡിഎഫ് വാര്‍ഡുകള്‍ക്ക് ഇതിന്റെ പകുതി തുകയാണ് അനുവദിച്ചതെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി.യുഡിഎഫ് വാര്‍ഡുകളെ അവഗണിച്ചത് ഈ പ്രദേശത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അംഗങ്ങളായ എം ടി അഷ്‌റഫ്, പി പി ഷിഹാബ്, വി എന്‍ ജംനാസ്, സുഹറ കരുവോട്ട്, എന്‍ കെ അന്‍വര്‍ എന്നിവര്‍ പറഞ്ഞു. ഭരണ സമിതിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ഫഌക്‌സ് ബോര്‍ഡുകളുമായാണ് അംഗങ്ങള്‍ ഭരണ സമിതി യോഗത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷവും യുഡിഎഫ് അംഗങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന വാര്‍ഡുകളോട് വിവേചനം കാണിച്ചിരുന്നതായും ഇവര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it