malappuram local

വാരിയന്‍കുന്നത്തിനെ അപമാനിച്ച് മലപ്പുറം നഗരസഭ

മലപ്പുറം: 1921ലെ മലബാര്‍ സ്വാതന്ത്ര്യസമര നേതാവായിരുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഓര്‍മകളെ പോലും മലപ്പുറം നഗരസഭ അപമാനിക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ നിരന്തരം ശക്തമായി പോരാട്ടങ്ങള്‍ നടത്തിയ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മലപ്പുറം കോട്ടക്കുന്നിന്റെ ചെരിവില്‍ വച്ചാണ് ബ്രിട്ടീഷ് പട്ടാളം വെടിവച്ച്  കൊന്നത്. നിറ തോക്കിനു മുന്നില്‍നിന്നു പോലും ബ്രിട്ടീഷ് സൈന്യത്തെ വെല്ലുവിളിച്ച് ധീര മരണം വരിച്ച വാരിയന്‍ കുന്നത്തിന് അദ്ദേഹം കൊല്ലപ്പെട്ട സ്ഥലത്ത് സ്മാരകം നിര്‍മിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനു പോലും അധികൃതര്‍ തയ്യാറായിട്ടില്ല. മലപ്പുറം ടൗണ്‍ഹാളിന് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേര് നല്‍കുക മാത്രമാണ് നഗരസഭ ചെയ്ത്. എന്നാല്‍, ഈ ബോര്‍ഡ് നശിച്ചിട്ട് കാലങ്ങളായി. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരിലാണ് ടൗണ്‍ഹാള്‍ എന്നതു പോലും മറന്നു തുടങ്ങിയിരിക്കുന്നു. ടൗണ്‍ഹാളിനു മുന്നിലോ മറ്റിടങ്ങളിലോ ഒരു ബോര്‍ഡും ഇപ്പോള്‍ അവശേഷിക്കുന്നില്ല. കോട്ടക്കുന്നില്‍ വാരിയന്‍ കുന്നത്ത് വെടിയേറ്റു വീണിടത്ത് സ്മാരകം നിര്‍മിക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നഗരസഭയോ ജില്ലാ പഞ്ചായത്തോ ജില്ലാ ഭരണകൂടമോ ഇതുവരെ തയ്യാറായിട്ടില്ല.
Next Story

RELATED STORIES

Share it