ernakulam local

വാരപ്പെട്ടി, പല്ലാരിമംഗലം പഞ്ചായത്തുകളില്‍ ഇറങ്ങിയ വാനരകൂട്ടങ്ങള്‍ നാട്ടുകാര്‍ക്ക് ശല്യമാവുന്നു



കോതമംഗലം: നാട്ടിലിറങ്ങിയ വാനര കൂട്ടങ്ങള്‍ നാട്ടുകാര്‍ക്ക് ശല്യമാവുന്നു. വനമേഖലയില്‍ നിന്നും 30 മുതല്‍ 40 കി മി അകലെയുള്ള നാട്ടിന്‍പുറങ്ങളിലാണ് വാനര കൂട്ടങ്ങള്‍ ഇറങ്ങിയിരിക്കുന്നത്. എട്ടും പത്തും അതിലധികവുമുള്ള കൂട്ടങ്ങളാണ് രണ്ടു ദിവസമായി വനമേഖലയില്‍ 35 കി മി അകലെയുള്ള വാരപ്പെട്ടി, പല്ലാരിമംഗലം പഞ്ചായത്തുകളിലെ വിവിധഭാഗങ്ങളില്‍ ഇറങ്ങിയിട്ടുള്ളത്. ഇത്തരത്തിലുള്ള ഒരു കൂട്ടം വാനരന്മാര്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൈലൂര്‍ വട്ടകുടി പീടിക ഭാഗത്തിറങ്ങിയിരുന്നു. ഏരം തുരുത്തി കുഞ്ഞ് എന്നയാളുടെ പുരയിടത്തിലിറങ്ങിയ 8 എണ്ണം വരുന്ന വാനരന്‍മാര്‍ ഒരു മണിക്കൂറോളം ഇവിടെ ചിലവഴിച്ച ശേഷം അടുത്ത പുരയിടത്തിലേക്ക് കടന്നു. ഇത്തരത്തിലെത്തുന്ന വാനര കൂട്ടങ്ങള്‍ നാട്ടുകാരുടെ കൊക്കോ, അടക്ക, ജാതി, മരച്ചീനി, വാഴക്കാ എന്നിവയ്ക്ക് നാശം വരുത്തുന്നുമുണ്ട്. വനത്തില്‍ ഭക്ഷ്യക്ഷാമം നേരിട്ടതാകാം ഇവ നാട്ടിലിറങ്ങാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒറ്റപ്പെട്ട തരത്തില്‍ അപൂര്‍വമായി എതങ്കിലും വാനരനമാര്‍ ഗ്രാമങ്ങില്‍ വന്നു പെടാറുണ്ടങ്കിലും കൂട്ടമായി ഇറങ്ങുന്നത് ആദ്യമാണന്ന് നാട്ടുകാര്‍ പറയുന്നു. വനമേഖലയില്‍ നിന്നും വളരെ അകലെയുള്ള നാട്ടില്‍ പുറങ്ങളിലേക്ക് വാനര കൂട്ടങ്ങള്‍ എത്തുന്നത് അന്വേഷണ വിധേയമാക്കണമെന്നും നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it