Flash News

വാരണാസി: അനസ്തീസ്യാ മരുന്നിനു പകരം വിഷവാതകം



വാരണാസി: ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയോട് (ബിഎച്ച്‌യു) ചേര്‍ന്നുള്ള സുന്ദര്‍ലാല്‍ ആശുപത്രിയില്‍ 14 രോഗികള്‍ മരിച്ചത് അനസ്തീസ്യാ മരുന്നിനു പകരം വ്യാവസായികാവശ്യത്തിനുള്ള വാതകം ഉപയോഗിച്ചതിനെ തുടര്‍ന്നെന്ന് അന്വേഷണ റിപോര്‍ട്ട്. ഇക്കഴിഞ്ഞ ജൂണ്‍ ആറിനും എട്ടിനും ഇടയിലാണ് ആശുപത്രിയുടെ അനാസ്ഥ കാരണം 14 രോഗികള്‍ മരിച്ചത്.  ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണമുണ്ടായ കൂട്ടക്കുരുതിയില്‍ ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ല.ആശുപത്രികളില്‍ ചികില്‍സയ്ക്കനുവദിച്ചിട്ടില്ലാത്ത വാതകമാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചത്. അനസ്തീസ്യാ മരുന്നിനു പകരം ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്ന നൈട്രസ് ഓക്‌സൈഡ് ആണ് ഡോക്ടര്‍മാര്‍ ഉപയോഗിച്ചതെന്ന് യുപി ഫുഡ് സേഫ്റ്റി ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. അലഹബാദ് സ്വദേശി മെഹ്‌രാജ് അഹമ്മദ് ലങ്ക പോലിസില്‍ ജൂണ്‍ 14നു നല്‍കിയ പരാതിയെത്തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണത്തിന് അലഹബാദ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
Next Story

RELATED STORIES

Share it