Alappuzha local

വായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ആധാരം തിരികെനല്‍കി

ആലപ്പുഴ: രണ്ടര പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ആലപ്പുഴ വികസന അതോറിറ്റിയില്‍ നിന്ന് ഭവന വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഗുണഭോക്താക്കളുടെ മുതലും പലിശയും സര്‍ക്കാര്‍ എഴുതിത്തള്ളി ആധാരം തിരികെ നല്‍കുന്ന ചടങ്ങ്— പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. നീര്‍ക്കുന്നം എസ്ഡിവി ഗവ. യുപി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ അമ്പലപ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എംഎ അഫ്‌സത്ത് അധ്യക്ഷത വഹിച്ചു. 17 പേരുടെ ആധാരമാണ് തിരികെ നല്‍കിയത്.
ഇതിനായി മുതലും പലിശയും അടക്കം സര്‍ക്കാരിന് 27 ലക്ഷം രൂപയാണ് ചെലവ്. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്തില്‍ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണവും മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. 60 വയസിന് മുകളിലുള്ള 126 പേര്‍ക്കാണ് സൗജന്യമായി കട്ടില്‍ വിതരണം ചെയ്തത്. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍ കട്ടില്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എ ആര്‍ കണ്ണന്‍, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറി ജി രാജ്കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it