Flash News

വായ്പാ തട്ടിപ്പ് ; ഗുജറാത്ത് കമ്പനിക്കെതിരേ സിബിഐ കേസ്



ന്യൂഡല്‍ഹി:  5,383 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയതിന് സ്റ്റെര്‍ലിങ് ബയോടെക് ലിമിറ്റഡിനെതിരേ സിബിഐ കേസെടുത്തു. ഗുജറാത്ത് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനിക്കും അതിന്റെ ഡയറക്ടര്‍മാര്‍ക്കുമെതിരേയാണ് കേസെടുത്തിട്ടുള്ളത്. ആന്ധ്രാ ബാങ്കിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തില്‍ നിന്നാണ് കമ്പനി വായ്പയെടുത്തത്. അതു നിഷ്‌ക്രിയ ആസ്തിയായി മാറിയെന്ന് സിബിഐ ആരോപിച്ചു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയതിന് മറ്റൊരു സിബിഐ അന്വേഷണവും കമ്പനി നേരിടുന്നുണ്ട്.
Next Story

RELATED STORIES

Share it