വായ്പാ ആരോപണത്തിലെ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഡോ. ടി പി സെന്‍കുമാര്‍ സംസ്ഥാന പോലിസ് മേധാവിയായി നിയമിതനായശേഷം അദ്ദേഹത്തിനെതിരേ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഹൈക്കോടതി. 2009-11 കാലയളവില്‍ സെന്‍കുമാര്‍ കേരള ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ (കെടിഡിഎഫ്‌സി) എംഡിയായിരിക്കെ വായ്പ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് സിപിഎം നേതാവായ സുകാര്‍ണോ നല്‍കിയ പരാതിയും അതില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി പുറപ്പെടുവിച്ച അന്വേഷണ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. സെന്‍കുമാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഉത്തരവ്. ഈ ശക്തികളുടെ കൈയിലെ ഉപകരണം മാത്രമാണ് സുകാര്‍ണോയെന്നും കോടതി പറഞ്ഞു. സെന്‍കുമാര്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമാവരുതെന്ന ലക്ഷ്യത്തോടെ സമര്‍പ്പിച്ച പരാതി റദ്ദാക്കിയില്ലെങ്കില്‍ കോടതി അതിന്റെ ചുമതലയില്‍ വീഴ്ച വരുത്തിയതിനു തുല്യമാണ്.  ഈ പരാതിക്ക് തടയിട്ടില്ലെങ്കില്‍ അത് നീതിന്യായ വ്യവസ്ഥയോടുള്ള അന്യായമാവും. അതിനാല്‍ സുകാര്‍ണോയുടെ പരാതിയും വിജിലന്‍സ് കോടതിയുടെ അന്വേഷണ ഉത്തരവും റദ്ദാക്കുകയാണെന്ന് ബെഞ്ച് വ്യക്തമാക്കി. 2010ല്‍ കെടിഡിഎഫ്‌സി എംഡിയായിരിക്കെ ഗ്രാന്റ് ടെക് ബില്‍ഡേഴ്‌സ് ആന്റ് ഡവലപ്പേഴ്‌സ് എന്ന കമ്പനിക്ക് 10 കോടി രൂപ വീതമുള്ള രണ്ടു വായ്പകള്‍ നല്‍കി.  ഇതുവഴി കമ്പനിക്ക് നിയമവിരുദ്ധമായി നേട്ടമുണ്ടായെന്നും 2016ല്‍ വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കി അവധി ആനുകൂല്യങ്ങള്‍ നേടിയെന്നുമുള്ള പരാതികളാണ് സെന്‍കുമാറിനെതിരേ ബാബുരാജ്, സുകാര്‍ണോ എന്നിവര്‍  ഉയര്‍ത്തിയിരുന്നത്.
Next Story

RELATED STORIES

Share it