Idukki local

വായ്പാതട്ടിപ്പിനും കര്‍ഷക ദ്രോഹങ്ങള്‍ക്കുമെതിരേ മാര്‍ച്ച്

തൊടുപുഴ: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ദ്രോഹനടപടികളില്‍ പ്രതിഷേധിച്ചും രാജ്യംകണ്ട ഏറ്റവും വലിയ വായ്പാ തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടും മെയ് 9ന് സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന കമ്മറ്റി ഡല്‍ഹി മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് ഒന്നിന് സംസ്ഥാനതലത്തില്‍ റിസര്‍വ് ബാങ്കിന്റെയും പഞ്ചാബ് നാഷനല്‍ ബാങ്കിന്റെയും മുന്നില്‍ നടത്തിയ സമരപരിപാടികളുടെ തുടര്‍ച്ചയായിട്ടാണ് പാര്‍ലമെന്റ് മാര്‍ച്ച് നടത്തുന്നത്.
ഏലം, കുരുമുളക്, തേയില, റബര്‍ എന്നീ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിവ് തടയാന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിന് വായ്പയെടുത്ത രക്ഷിതാക്കളെ ജപ്തിഭീഷണി മുഴക്കി ബാങ്ക് അധികൃതര്‍ ദ്രോഹിക്കുകയാണ്. മലയോരമേഖലയില്‍ കേന്ദ്ര വനംവകുപ്പ് നടത്തുന്ന റീസര്‍വേ കര്‍ഷകരെ പ്രതികൂലമായി ബാധിക്കുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പുരോഗമനപരമായ പല നടപടികളും എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ഹൈറേഞ്ചിലെ സര്‍വേ നടപടികളെക്കുറിച്ച് തേനി, ഇടുക്കി ജില്ല കലക്ടര്‍മാര്‍ക്ക് വ്യക്തമായ വിശദീകരണം ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദഹം കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി പി പി മുഹമ്മദ് കുട്ടി, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കെ എം എ ഷുക്കൂര്‍,ജില്ലാ പ്രസിഡന്റ് എം എസ്സ് മുഹമ്മദ് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇരുമ്പുപാലം, ജനറല്‍സെക്രട്ടറി
Next Story

RELATED STORIES

Share it