വായ്പക്ക് പകരം ശാരീരികബന്ധം ആവശ്യപ്പെട്ട ബാങ്ക് മാനേജര്‍ക്ക് യുവതിയുടെ മര്‍ദനം

ദാവന്‍ഗരെ: ലോണ്‍ അനുവദിക്കണമെങ്കില്‍ ശാരീരികബന്ധത്തിനു തയ്യാറാവണമെന്ന് ആവശ്യപ്പെട്ട ബാങ്ക് മാനേജരെ മര്‍ദനത്തിലൂടെ നേരിട്ട് യുവതി. കര്‍ണാടകയിലെ ദാവന്‍ഗിരിയിലാണ് സംഭവം. 15 ലക്ഷം രൂപ ലോണ്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയപ്പോഴാണ് യുവതിയോട് ഡിഎച്ച്എഫ്എല്‍ ബാങ്ക് മാനേജര്‍ ശാരീരികബന്ധത്തിനു തയ്യാറാവണമെന്നാവശ്യപ്പെട്ടത്. തുടര്‍ന്ന് യുവതി മാനേജരെ ഷര്‍ട്ടിന്റെ കോളറിനു പിടിച്ച് പുറത്തുകൊണ്ടുവന്ന ശേഷം മര്‍ദിക്കുകയായിരുന്നു.
യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബാങ്ക് മാനേജരെ പോലിസ് അറസ്റ്റ് ചെയ്തു. ജീവനക്കാരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായി ബാങ്ക് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it