Flash News

വായു മലിനീകരണം: ലോകത്ത് ഒന്നാംസ്ഥാനം ഡല്‍ഹിക്ക്

ജനീവ: ലോകത്തെ ഏറ്റവും കൂടുതല്‍ വായു മലിനീകരണം അനുഭവപ്പെടുന്ന നഗരം ഡല്‍ഹിയെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യു എച്ച് ഒ)യുടെ റിപോര്‍ട്ട്.  ഇന്ത്യയുടെ വാണിജ്യ തല—സ്ഥാനമായ മുംബൈ നാലാം സ്ഥാനത്തുമുണ്ട്. ഗെയ്്റ്റര്‍ കെയ്‌റോ ആണ് പട്ടികയില്‍ രണ്ടാംസ്ഥാനത്ത്്. ബംഗ്ലാദേശ് തലസ്ഥാനമായ ധക്കയാണ് മുന്നാംസ്ഥാനത്ത്. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ് അഞ്ചാം സ്ഥാനത്താണ്.
ചെറുതും അതേസമയം, രൂക്ഷമായ അന്തരീക്ഷ മലിനീകരണം അനുഭപ്പെടുന്നതുമായ നഗരങ്ങളുടെ പട്ടികയില്‍ കാണ്‍പൂര്‍, ഫരീദാബാദ്, വാരണാസി, ഗയ, പട്‌ന, ലഖ്‌നോ, ആഗ്ര, മുസഫറാബാദ്, ശ്രീനഗര്‍ തുടങ്ങി 14 ഇന്ത്യന്‍ നഗരങ്ങളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്്്.
നേരത്തെ ഗുരുതരമായ വായു മലിനീകരണം അനുഭവപ്പെട്ട ബെയ്ജിങ് അടക്കമുള്ള ചൈനീസ് നഗരങ്ങളിലെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്്. നഗരങ്ങളിലെ അന്തരീക്ഷം ശുദ്ധീകരിക്കുന്ന നടപടികള്‍ക്ക് ഇന്ത്യ ചൈനയെ മാതൃകയാക്കണമെന്നും ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെട്ടു. ലോക ജനസംഖ്യയുടെ 90 ശതമാവും അന്തരീക്ഷ മലിനീകരണത്തിന്റെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഇക്കാരണത്താല്‍ 2016ല്‍ ഏഴു കോടി ജനങ്ങള്‍ മരിച്ചു.
വ്യവസായ സ്ഥാപനങ്ങള്‍, കാറും ട്രക്കും അടക്കമുള്ള വാഹനങ്ങള്‍ മലിനീകരത്തിന് കാരണമാവുന്നുണ്ട്.   വികസിത രാജ്യങ്ങളേക്കാള്‍ വികസ്വര രാജ്യങ്ങളെയാണ് അന്തരീക്ഷ മലിനീകരണം രൂക്ഷമായി ബാധിക്കുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it