വായു ഉപയോഗിച്ചും ഇനി വാഹനമോടിക്കാം

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്നതു കണ്ട് വിഷമിക്കുന്ന വാഹന ഉടമകള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വായു ഇന്ധനമാക്കിയും ഇനി വാഹനം ഓടിക്കാം. തൃശൂര്‍ കൊടുങ്ങല്ലൂര്‍ എസ്എസ്എംഎച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ ബാസിം അക്തറും എന്‍ എ അസ്‌കറുമാണ് ഈ കണ്ടുപിടിത്തത്തിനു പിന്നില്‍.
ഒരാള്‍ക്കു സഞ്ചരിക്കാവുന്ന നാലുചക്ര വാഹനവുമായാണ് ശാസ്ത്രമേളയില്‍ ഇവര്‍ എത്തിയത്. ഇന്ധനടാങ്കിനു പകരം ഓക്‌സിജന്‍ സിലിണ്ടറിന്റെ ടാങ്കാണ് ഉപയോഗിച്ചിരിക്കുന്നത്. മോട്ടോര്‍ സെക്കിളിന്റെത് ഉള്‍പ്പടെയുള്ളവയുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് വാഹനത്തിന്റെ നി ര്‍മാണം. കിക്കര്‍ ഉപയോഗിച്ച് വാഹനം സ്റ്റാര്‍ട്ടാക്കിയ ശേഷം വായു മര്‍ദ്ദത്തിന് അനുസരിച്ച് എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചാണ് വാഹനം ഓടിക്കുന്നത്. 25 മുതല്‍ 30 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന ഈ വാഹനത്തില്‍ ഒരു സിലിണ്ടറിലെ വായു ഉപയോഗിച്ച് 30-40 മിനിറ്റ് സഞ്ചരിക്കാനാവുമെന്നാണ് വിദ്യാര്‍ഥികളുടെ വാദം. നൂറു ശതമാനം മലിനീകരണവിമുക്തമായ ഈ വാഹനം പരിസ്ഥിതി സൗഹൃദപരമാണെന്നാണ് ഇവരുടെ അഭിപ്രായം.
Next Story

RELATED STORIES

Share it