Flash News

വായുവിലൂടെയും നിപ്പ വൈറസ് പകരാമെന്ന് കേന്ദ്രസംഘം

വായുവിലൂടെയും നിപ്പ വൈറസ് പകരാമെന്ന് കേന്ദ്രസംഘം
X


കോഴിക്കോട് : നിപ്പ വൈറസ് വായുവിലൂടെയും പകരാമെന്ന് പരിശോധനകള്‍ക്കായി കോഴിക്കോട്ടെത്തിയ കേന്ദ്രസംഘം. വൈറസ് ബാധ നേരത്തെ കണ്ടെത്താന്‍ സാധിച്ചാല്‍ ചികിത്സിച്ച് ഭേദപ്പെടുത്താമെന്നും സംഘം അറിയിച്ചു. വിലയിരുത്താന്‍ എയിംസില്‍ നിന്നുള്ള വിദഗ്ധ സംഘം നാളെ കോഴിക്കോട്ടെത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. വൈറസ് ശരീര സ്രവങ്ങളിലൂടെ മാത്രമേ പകരുകയുള്ളൂ എന്നായിരുന്നു ആരോഗ്യവകുപ്പില്‍ നിന്നും നേരത്തെ ലഭിച്ച മുന്നറിയിപ്പ്. ഒരു മീറ്റര്‍ പരിധിയില്‍ വരെ വൈറസിന് വായുവിലൂടെ പകരാന്‍ സാധിക്കുമെന്നാണ് കേന്ദ്രസംഘം അറിയിച്ചിട്ടുള്ളത്.
അതിനിടെ പനിബാധിച്ച മരിച്ചവരില്‍ ഒരാള്‍ക്കു കൂടി നിപ്പാ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. പേരാമ്പ്ര സ്വദേശിനി ജാനകി മരിച്ചത് നിപ്പാ വൈറസ് ബാധയെത്തുടര്‍ന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ചങ്ങരോത്ത് പഞ്ചായത്തിലെ 60ഓളം പേരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it