വായുമലിനീകരണം: ബോസ്‌നിയയില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടി

സരയെവോ: വായുമലിനീകരണം കാരണം ബോസ്‌നിയന്‍ തലസ്ഥാനമായ സരയെവോയില്‍ സ്‌കൂളുകള്‍ അടച്ചു. താഴ്‌വരയില്‍ തണുപ്പു കൂടുകയും അന്തരീക്ഷത്തില്‍ പൊടിപടലം നിറയുകയും ചെയ്തതോടെ മാസ്‌ക് ധരിച്ചാണ് ജനം പുറത്തിറങ്ങുന്നത്. ബോസ്‌നിയയിലെ പ്രധാന വ്യവസായനഗരങ്ങളായ സരയെവോ, സെനിക്ക, തുസ്‌ല നഗരങ്ങളില്‍ അന്തരീക്ഷത്തില്‍ പൊടിപടലവും സള്‍ഫര്‍ഡയോക്‌സൈഡും ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ഗുരുതരമായ മലിനീകരണപ്രശ്‌നത്തെ അഭിമുഖീകരിക്കുകയാണെന്ന് യുഎന്‍ വിദഗ്ധസമിതി അംഗമായ മാര്‍ട്ടിന്‍ തൈസ് അറിയിച്ചു. പ്രശ്‌നപരിഹാരത്തിന് ബോസ്‌നിയന്‍ സര്‍ക്കാര്‍ കാര്യക്ഷമമായ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it