malappuram local

വായിച്ചുവളരാന്‍ ആഹ്വാനം ചെയ്ത് നാടെങ്ങും വായന ദിനാചരണം



മലപ്പുറം: വായനയുടെ പ്രാധാന്യവും പ്രസക്തിയും വിളിച്ചോതി നാടെങ്ങും വായാനാദിനാചരണം. വായനാദിനത്തോടനുബസിച്ച് വാളക്കുളം കെഎച്ച്എംഎച്ച്എസില്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നൊരുക്കിയ അക്ഷരപ്പൂമരം വേറിട്ടതായി. വിദ്യാര്‍ഥികളായ എന്‍ കെ അനീസ്, എം ആദിത്യന്‍, അഭിഷേക്, എം ഹരികൃഷ്ണന്‍, റാസി മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വെന്നിയൂര്‍ ജിഎംയുപി സ്‌കൂളില്‍ വായനവാരം, വിദ്യാരംഗം കലാ സാഹിത്യ വേദി എന്നിവയുടെ  ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരന്‍ വി പി ഏലിയാസ് നിര്‍വഹിച്ചു. മൂന്നിയൂര്‍ ജിയുപി സ്‌കൂളില്‍ വായനദിനാചരണത്തോടനുബന്ധിച്ചു വിവിധ പരിപാടികള്‍ക്കു തുടക്കമായി. സ്‌കൂളിലെ 413 വിദ്യാര്‍ഥികള്‍ രചിച്ച പുസ്തകങ്ങള്‍ കുട്ടികള്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ പ്രധാനാധ്യാപകന്‍ സുബൈര്‍ കളിയാട്ടമുക്ക്‌വായനദിന സന്ദേശം നല്‍കി. ചുള്ളിപ്പാറ എഎംഎല്‍പിഎസ്  വായനദിനത്തോടനുബന്ധിച്ച് നടന്ന പുസ്തക പ്രദര്‍ശനത്തില്‍ അമ്മ വായന നടത്തി. വായന മല്‍സരത്തില്‍ മികച്ച വായനക്കാരിയായി ജമീല മങ്കടയെ തിരഞ്ഞെടുത്തു. വിജയിക്ക് പിടിഎ പ്രസിഡന്റ് പിടി സലീം സമ്മാനം വിതരണം ചെയ്തു. പഠിതാക്കളുടെയും അധ്യാപകരുടെയും വരികള്‍, നീണ്ട കാന്‍വാസില്‍ സമാഹരിച്ച വായന വാരാചരണത്തിന്റെ തുടക്കം വേറിട്ടിനിന്നു. ഒതുക്കുങ്ങല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ‘ആശയച്ചുമര്‍’ എന്ന പേരില്‍ വായനദിന പ്രവര്‍ത്തനം അരങ്ങേറിയത്. ഒതുക്കുങ്ങല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി ബീഫാത്തിമയാണ് ആദ്യ വരിയെഴുതി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. വായനദിനത്തിന്റെ ഭാഗമായി പരപ്പനങ്ങാടി മുനിസിപ്പല്‍ റിയാദ് കെഎംസിസി മുനിസിപ്പല്‍ എംഎസ്എഫ് കമ്മിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ‘അക്ഷരക്കൂട്ട് ‘ ഗ്രന്ഥശേഖര സമര്‍പ്പണം പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പി കെ അബ്ദുറബ്ബ് എം എല്‍എ ഉദ്ഘാടനം ചെയ്തു. മലപ്പുറം മേല്‍മുറി  ജിഎംയുപി സ്‌കൂളില്‍ വായന വാരാചരണം തുടങ്ങി. സ്‌കൂളിലെ ഭിന്നശേഷി വിദ്യാര്‍ഥി കെപി ദീപകിന് വീട്ടിലെത്തി പുസ്തകം നല്‍കിയാണ് വാരാചരണത്തിന് തുടക്കംകുറിച്ചത്. നഗരസഭാംഗം ഫസീന കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. വായന വാരോഘഷത്തിന് മൊറയൂര്‍ ജിഎംഎല്‍പി സ്‌ക്കൂളില്‍ തുടക്കമായി. കൊണ്ടോട്ടി ബിആര്‍സി കോ-ഓഡിനേറ്റര്‍ നവാസ് ഉദ്ഘാടനം ചെയ്തു. തുറക്കല്‍ ഇഎംഇഎ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍  സംഘടിപ്പിച്ച വാര്‍ത്താവായനാ മല്‍സരം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഎ നസീറ ഉദ്ഘാടനം ചെയ്തു. മലപ്പുറം പൈത്തിനിപറമ്പ് എഎംഎല്‍പി സ്‌കൂളില്‍ വിദ്യാര്‍ഥികളും അധ്യാപകരും അക്ഷരമരം നിര്‍മിച്ച് വായനാപക്ഷാചരണത്തിന് തുടക്കമിട്ടു. തുടര്‍ന്ന് ലൈബ്രറി പുസ്തക പ്രദര്‍ശനവും വായനാദിന ക്വിസും നടന്നു. ഉദ്ഘാടന ചടങ്ങില്‍ പ്രധാനാധ്യാപകന്‍ ടി എം ജലീല്‍ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയിലെ അറബി മലയാളം ഗവേഷണ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വായന ദിനാചരണം നടത്തി. സെക്രട്ടറി റസാഖ് പയമ്പ്രോട്ട് മുഖ്യ പ്രഭാഷണം നടത്തി. ജോയിന്റ് സെക്രട്ടറി ഡോ. കെ കെ മുഹമ്മദ് അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. പുത്തനത്താണി പെരുമണ്ണ റഹ്്മാനിയ കലാകായിക സാംസ്‌കാരിക വേദി ലൈബ്രറി വിപുലീകരണാര്‍ത്ഥം വായന ദിനത്തില്‍ എന്റെ ലൈബ്രറിയിലേക്ക് ഒരു പുസ്തകം പദ്ധതിക്ക്  തുടക്കം കുറിച്ചു. പെരുമണ്ണ ക്ലാരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ എ ജബ്ബാര്‍ പുസ്തകങ്ങള്‍ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. എടക്കര മണിമൂളി ക്രൈസ്റ്റ് കിംഗ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനവാരം ബ്ലോക്ക് പഞ്ചായത്തംഗം ടി എന്‍ ബൈജു ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it