kasaragod local

വായനയെ പ്രോല്‍സാഹിപ്പിക്കാന്‍ ഗ്രന്ഥശാല പ്രസ്ഥാനത്തിന് കഴിയണം: ഡോ. കെ പി മോഹനന്‍

കാഞ്ഞങ്ങാട്: വായനയെ യന്ത്രസമാനമായ ഉപകരണങ്ങളില്‍ പരിമിതപെടുത്താന്‍ കഴിയുന്ന ഇലക്‌ട്രേണിക് യുഗത്തില്‍ ലൈബ്രറികളെ കാലോചിതമായ മാറ്റത്തിനും നവീകരണത്തിനുംവിധേയമാക്കിയുളള പരിഷ്‌കാരങ്ങള്‍ വരുത്തി വായനയെ പ്രോല്‍സാഹിപ്പിക്കാന്‍ ഗ്രന്ഥശാല പ്രസ്ഥാനത്തിനുകഴിയണമെന്ന് സാഹിത്യഅക്കാദമി ചെയര്‍മാന്‍ ഡോ. കെ പി മോഹനന്‍ പറഞ്ഞു.
മുന്നുദിവസങ്ങളിലായി ജില്ലാലൈബ്രറികൗണ്‍സില്‍ വികസനസമിതി ആലാമിപ്പള്ളി പുതിയ ബസ്‌സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പുസ്തകോല്‍സവവും ആദരസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭാചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിച്ചു. കവി മുരുഗന്‍കാട്ടാക്കട മുഖ്യാതിഥിയായി. ടി വി കുഞ്ഞാമന്‍, എസ് ആര്‍ ലാല്‍, സി നാരായണന്‍ അണ്ടോള്‍, ടി കെ നാരായണന്‍, നന്ദകുമാര്‍ മാണിയാട്ട്, രാജ്‌മോഹന്‍ നീലേശ്വരം എന്നിവര്‍ക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആദരമുദ്ര ഡോ. കെ പി മോഹനന്‍ സമര്‍പ്പിച്ചു. കേരളസാഹിത്യഅക്കാദമി നിര്‍വാഹകസമതിയംഗം ഇ പി രാജഗോപാലന്‍ ആദരഭാഷണം നടത്തി.
Next Story

RELATED STORIES

Share it