thiruvananthapuram local

വാമനപുരം നദിയില്‍ ജലനിരപ്പ് താഴ്ന്നു; വര്‍ക്കലയില്‍ ജലക്ഷാമം രൂക്ഷം



വര്‍ക്കല: വാമനപുരം നദിയില്‍ ജലലഭ്യത കുറഞ്ഞതോടെ വര്‍ക്കല മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. നദിയിലെ ചെറുകയങ്ങളിലെ വെള്ളം അഞ്ച്, 10 എച്ച്പി പമ്പുകള്‍ ഉപയോഗിച്ച് പുരവൂര്‍ പുഴക്കടവിലുള്ള പമ്പിങ് സ്റ്റേഷനിലെ കിണറുകളിലേക്ക് പമ്പ് ചെയ്ത് എത്തിച്ച ശേഷം അവിടെ നിന്നും വലിയ പമ്പ് ഉപയോഗിച്ച് വെള്ളം എത്തിച്ചാണ് നിലവില്‍ അത്യപൂര്‍വമായെങ്കിലും ജലവിതരണം നടക്കുന്നത്. അഞ്ച് മുതല്‍ ആറു വരെ ചെറിയ പമ്പുകള്‍ ഉപയോഗിച്ച് കയങ്ങളിലെ വെള്ളം പമ്പ് ചെയ്താല്‍ മാത്രമേ കിണറില്‍ വെള്ളം എത്തിക്കാന്‍ പറ്റൂ എന്ന ദുസ്ഥിതിയാണ് നിലവില്‍. ഇത്തരത്തില്‍ ശേഖരിക്കുന്ന വെള്ളം വര്‍ക്കല രഘുനാഥപുരത്തെ ഒഎച്ച് ടാങ്കില്‍ എത്തിക്കുകയാണ്. വിതരണം കഴിഞ്ഞാല്‍ വീണ്ടും ടാങ്ക് നിറക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ടാങ്കറില്‍ വെള്ളം എത്തിച്ചിരുന്നതും രഘുനാഥപുരം ഒഎച്ച് ടാങ്കില്‍ നിന്നായിരുന്നു. ശരാശരി 10 മീറ്ററായിരുന്നു വാമനപുരം നദിയിലെ ജലനിരപ്പ്. നിലവില്‍ കയങ്ങളിലെ ജലനിരപ്പ് കേവലം 50 സെന്റീമീറ്റര്‍ മാത്രമാണ്. വര്‍ക്കല, ചിറയിന്‍കീഴ് താലൂക്കുകളിലെ കുടിവെള്ള വിതരണത്തിനുള്ള ഏക ജലസ്രോതസ് വാമനപുരം നദിമാത്രമാണ്. ജലലഭ്യത വന്‍തോതില്‍ കുറഞ്ഞതോടെ് കുടിവെള്ള വിതരണം അനിശ്ചിതത്തിലായി. പ്രതിദിനം 2000 കോടി ലിറ്റര്‍ വെള്ളമാണ് വര്‍ക്കല സമഗ്ര ശുദ്ധ ജലവിതരണ പദ്ധതിക്ക് ആവശ്യം. 36 ദശലക്ഷം കപ്പാസിറ്റിയുള്ള രഘുനാഥപുരത്തെ ഓവര്‍ഹെഡ് ടാങ്ക് നിരയാന്‍ എട്ട് മണിക്കൂറാണ് വേണ്ടിയിരുന്നത്. ഇപ്പോള്‍ അത് നിറയാന്‍ ദിവസങ്ങളോളം വേണ്ടി വരും. വൃഷ്ടി പ്രദേശങ്ങളില്‍ മഴ പെയ്യാതിരിക്കുകയും കയങ്ങളിലെ വെള്ളം വറ്റുകയും ചെയ്താല്‍ കുടിവെള്ള പ്രശ്‌നം അതീവ ഗുരുതരമാവസ്ഥയിലാകും.
Next Story

RELATED STORIES

Share it