thiruvananthapuram local

വാമനപുരം നദിയിലെ ജലനിരപ്പ് താഴ്ന്നു; നീരൊഴുക്ക് ദുര്‍ബലം

വെഞ്ഞാറമൂട്: വാമനപുരം നദിയിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു. പലയിടത്തും നീരൊഴു ക്കും ദുര്‍ബലമായി. ജലസേചന വകുപ്പ് നദിയെ ആശ്രയിച്ചു നടത്തുന്ന ജലവിതരണം ഒട്ടുമിക്ക സ്ഥലങ്ങളിലും ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമായി ചുരുങ്ങിയിട്ടുണ്ട്. നിലവിലെ സ്ഥിതി തുടരുന്നതിനൊപ്പം വേനല്‍ കൂടുതല്‍ കരുത്താര്‍ജിക്കുകയും ചെയ്താല്‍ നിലവിലുള്ള ജലവിതരണം മുടങ്ങുമോയെന്ന ആശങ്കയിലാണ് ജലസേചന വകുപ്പ്.
പൊതു ജലവിതരണ സമ്പ്രദായത്തെ ആശ്രയിക്കുന്ന നാട്ടുകാരും ആശങ്കയിലാണ്. വാമനപുരം ബ്ലോക്കിലെ എട്ടു പഞ്ചായത്തുകള്‍, നെടുമങ്ങാട്, ആറ്റിങ്ങല്‍, വര്‍ക്കല മുനിസിപ്പല്‍ പ്രദേശങ്ങള്‍, നെടുമങ്ങാട്, പോ ത്തന്‍കോട് ബ്ലോക്ക് പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ജലവിതരണം നടത്തുന്ന വാമനപുരം നദിയില്‍ നിന്നുള്ള ജലം ഉപയോഗിച്ചാണ്.
ആറ്റിങ്ങല്‍ വാട്ടര്‍ അതോറിറ്റിയാണ് പ്രധാനമായും കുടിവെള്ള പദ്ധതി നടത്തിപ്പുകാര്‍. മുന്‍വര്‍ഷങ്ങളിലും സമാന സ്ഥിതിയുണ്ടായെങ്കിലും ഇത്തവണ വേനല്‍ രൂക്ഷമാണെന്ന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസ്സാണ് വാമനപുരം നദി. ജലസമ്പുഷ്ടമായ നദിയെ സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it