Flash News

വാനാക്രൈ റാന്‍സംവെയര്‍ :രാജ്യത്ത് 48,000 സൈബര്‍ ആക്രമണ ശ്രമങ്ങള്‍ കണ്ടുപിടിച്ചു -ക്വിക്ക് ഹീല്‍

വാനാക്രൈ  റാന്‍സംവെയര്‍ :രാജ്യത്ത് 48,000 സൈബര്‍ ആക്രമണ ശ്രമങ്ങള്‍ കണ്ടുപിടിച്ചു -ക്വിക്ക് ഹീല്‍
X


മുംബൈ: രാജ്യത്ത് 48,000ലധികം വാനാക്രൈ റാന്‍സംവെയര്‍ ആക്രമണ ശ്രമങ്ങള്‍ കണ്ടുപിടിച്ചെന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്വിക്ക് ഹീല്‍ ടെക്‌നോളജീസ്. പശ്ചിമ ബംഗാളിലാണ് സൈബര്‍ ആക്രമണ ശ്രമങ്ങള്‍ അധികം നടന്നത്.ഇന്റര്‍നെറ്റ് സംവിധാനങ്ങളിലൂടെ ബന്ധിപ്പിച്ചിരിക്കുന്ന സ്ഥാപനങ്ങളെയാണ് റാന്‍സംവെയര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും ക്വിക്ക് ഹീല്‍ വിദഗ്ധര്‍ പറഞ്ഞു. വാന്നാക്രൈ 60 ശതമാനം സംരംഭങ്ങളെയും 40 ശതമാനം വ്യക്തികളെയുമാണ് ലക്ഷ്യം വയ്ക്കുന്നത്. സൈബര്‍ ആക്രമണത്തില്‍ അസ്വസ്ഥരായ ഉപഭോക്താക്കളില്‍ നിന്നും കുറച്ചു ദിവസങ്ങളിലായി 700ലധികം ഫോണ്‍ സന്ദേശങ്ങള്‍ വന്നുവെന്നും ക്വിക്ക് ഹീല്‍ വ്യക്തമാക്കി.  ആക്രമണത്തിനിരയായ കംപ്യൂട്ടറുകളിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന വാന്നാക്രൈയുടെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി കണ്ടെത്താനും ഹാനികരമായ ഫയലുകള്‍ നീക്കം ചെയ്യാനും സാധിച്ചെന്ന് ക്വിക്ക് ഹീല്‍ അറിയിച്ചു. ആക്രമണത്തെ ചെറുക്കുന്നതിനായി മൈക്രോസോഫ്റ്റ്  പുറത്തിറക്കിയ സുരക്ഷാ പാച്ച് ഉപയോഗിച്ച് വിന്‍ഡോസ് അപ്‌ഡേറ്റ് ചെയ്യാത്തവരെയാണ് വാന്നാക്രൈ ആക്രമിച്ചിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. ലോകത്തൊട്ടാകെ വ്യാപിച്ച സൈബര്‍ ആക്രമണത്തെ ചെറുക്കാന്‍ ഇന്ത്യയിലെ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്.  150 രാജ്യങ്ങളിലായി രണ്ടുലക്ഷത്തിലധികം കംപ്യൂട്ടറുകളെ വാന്നാക്രൈ ആക്രമിച്ചു. കേരളം, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട സൈബര്‍ ആക്രമണങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it