Flash News

വാനാക്രൈ ആക്രമണത്തിന് പിന്നില്‍ ചൈനയെന്ന് വിദഗ്ധര്‍

വാനാക്രൈ ആക്രമണത്തിന് പിന്നില്‍ ചൈനയെന്ന് വിദഗ്ധര്‍
X


ലണ്ടന്‍: ലോകത്തെ ഭീതിയിലാഴ്ത്തിയ വാനാക്രൈ ആക്രമണത്തിനു പിന്നില്‍ ചൈനീസ് ഹാക്കര്‍മാരാവാമെന്നു വിദഗ്ധര്‍. സൈബര്‍ സുരക്ഷാ സ്ഥാപനമായ ഫഌഷ് പോയിന്റിലെ വിദഗ്ധരാണ് ചൈനയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. വാനാക്രൈ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയയാണെന്ന ആരോപണം സംഘം തള്ളി. മാല്‍വെയര്‍ ബാധിച്ച കംപ്യൂട്ടറുകളില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് പ്രത്യക്ഷമായ സന്ദേശത്തിലെ ഭാഷാപരമായ പ്രത്യേകതകള്‍ പരിശോധിച്ചാണ് ചൈനീസ് ബന്ധം ചൂണ്ടിക്കാട്ടുന്നത്. വിവിധ രാജ്യങ്ങളിലായി 28 ഭാഷകളിലാണ് സന്ദേശം പ്രത്യക്ഷപ്പെട്ടത്. ഇതില്‍ ചൈനീസ് ഭാഷയിലുള്ള സന്ദേശത്തില്‍ മാത്രമാണ് വ്യാകരണനിയമങ്ങള്‍ കൃത്യമായി പാലിച്ചിട്ടുള്ളത്.ഇംഗ്ലീഷ്, ചൈനീസ് ഭാഷകളിലൊഴികെ ബാക്കിയെല്ലാം കംപ്യൂട്ടര്‍ ഉപയോഗിച്ചു പരിഭാഷപ്പെടുത്തിയതാണെന്നും കണ്ടെത്തി. ഇംഗ്ലീഷ് സന്ദേശത്തില്‍ കാര്യമായ വ്യാകരണപ്പിഴവുകളുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ചൈനീസ് ഭാഷ നന്നായി ഉപയോഗിക്കുന്ന ആരെങ്കിലുമാവാമെന്നാണ് ഒരു വിഭാഗം വിദഗ്ധരുടെ അഭിപ്രായം. ഹോങ്കോങ്, തായ്‌വാന്‍ അല്ലെങ്കില്‍ സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷയാണിതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഭാഷയുടെ പ്രത്യേകതകൊണ്ടു മാത്രം ചൈനയില്‍നിന്നുള്ളവരാണ് ആക്രമണത്തിനു പിന്നിലെന്നു സ്ഥിരീകരിക്കാനാവില്ലെന്നു എതിര്‍വാദമുണ്ട്.

[related]
Next Story

RELATED STORIES

Share it