World

വാനാക്രൈ ആക്രമണം നടത്തിയത് ഉത്തര കൊറിയയെന്ന് യുഎസ്‌

വാഷിങ്ടണ്‍: മാസങ്ങള്‍ക്കും ലോകത്തെമ്പാടുമുള്ള കംപ്യൂട്ടര്‍ ശൃംഖലയെ സാരമായി ബാധിച്ച വാനാക്രൈ സൈബര്‍ ആക്രമണത്തില്‍ ഉത്തര കൊറിയക്ക് നേരിട്ടു പങ്കുണ്ടെന്ന്്്  യുഎസ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് ടോം ബൊസേര്‍ട്ടാണു വാള്‍സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആരോപണം ഉന്നയിച്ചത്. ആദ്യമായാണ് യുഎസ്് ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയയാണെന്ന വാദം ഔദ്യോഗികമായി ഉന്നയിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരാപണം ഉന്നയിക്കുന്നതെന്നും ട്രംപിന്റെ ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവായ ബൊസേര്‍ട്ട് പറഞ്ഞു.  ഉത്തര കൊറിയക്ക് വേണ്ടി ലാസറസ് ഗ്രൂപ്പാണു ഹാക്കിങ് നടത്തിയതെന്നും ബൊസേര്‍ട്ട് ഉറപ്പിച്ചു പറയുന്നു.
Next Story

RELATED STORIES

Share it