വാതുവയ്പ് ആരോപണം: ലങ്കന്‍ ബൗളിങ് കോച്ചിന് വിലക്ക്

കൊളംബോ: വാതുവയ്പ് ആരോപണങ്ങളെത്തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് കോച്ചായ അനുഷ സമരനായകെയ്ക്ക് വിലക്ക്. രണ്ടു മാസത്തേക്കാണ് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അദ്ദേഹത്തെ വിലക്കിയത്. നെറ്റ് ബൗളറായ ഗയന്‍ വിശ്വജിത്തുമായുള്ള ബന്ധമാണ് സമരനായകെയ്ക്കു തിരിച്ചടിയായത്.
കഴിഞ്ഞ ഒക്ടോബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ടെസ്റ്റ് മല്‍സരത്തില്‍ ഒത്തുകളിക്കാനായി വിശ്വജിത്ത് ചില ലങ്കന്‍ താരങ്ങളെ സമീപിച്ചതായി റിപോര്‍ട്ട് വന്നിരുന്നു. വിശ്വജിത്തുമായി അടുത്ത ബന്ധം പുലര്‍ത്തിയതിനാല്‍ സമരനായകെയ്ക്കും ഒത്തുകളിയില്‍ പങ്കുണ്ടെന്ന് സൂചനയുണ്ട്.
Next Story

RELATED STORIES

Share it