kozhikode local

വാതക പൈപ്പ് ലൈന്‍ പ്രവൃത്തി പുരോഗമിക്കുന്നു



മുക്കം: ജനകീയ സമരങ്ങളെ അടിച്ചൊതുക്കിയും ഇരകളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയും മുക്കം, മേഖലയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി പുരോഗമിക്കുന്നു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലേയും കാരശേരി പഞ്ചായത്തിലെ കക്കാട് വില്ലേജിലേയും നിലമൊരുക്കല്‍ (ഗ്രേഡിംഗ്) ഏകദേശം പൂര്‍ത്തിയായി. കക്കാട് വില്ലേജില്‍പെട്ട സര്‍ക്കാര്‍ പറമ്പ് പ്രദേശത്തെ പ്രവൃത്തി  തല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.കഴിഞ്ഞ ദിവസം കോഴിക്കോട് കലക്ട്രേറ്റില്‍ നടന്ന സര്‍വകക്ഷി യോഗ തീരുമാനമനുസരിച്ച് 10 സെന്റില്‍ താഴെ ഭൂമിയുള്ളവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും ഇവര്‍ക്ക് പ്രത്യേക പാക്കേജ് തയ്യാറാക്കുന്നതിനും കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ്  സര്‍ക്കാര്‍ പറമ്പില്‍ പ്രവൃത്തി താല്‍ക്കാലികമായി  നിര്‍ത്തിയിരിക്കുന്നത്. 98 കുടുംബങ്ങളുള്ളതില്‍ പത്തില്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് കാരശേരി പഞ്ചായത്തില്‍ 10 സെന്റില്‍ താഴെ ഭൂമിയുള്ളവരായിട്ടുള്ളതെന്നാണ് അധികൃതരുടെ വിശദിക്കണം. ഇരകളുടെ സംശയ ദൂരീകരണത്തിനും സഹായത്തിനുമായി കക്കാട് വില്ലേജ് ഓഫീസില്‍ ഹെല്‍പ്പ് ഡെസ്‌കും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കക്കാട് വില്ലേജിലെ പ്രവൃത്തി പൂര്‍ത്തിയായതോടെ മുക്കം നഗരസഭയില്‍ പ്രവൃത്തി തുടങ്ങി . കച്ചേരിയില്‍ നിന്ന് തുടങ്ങി മാമ്പറ്റ വഴി പൂളപ്പൊയില്‍ ഭാഗത്ത് കൂടിയാണ് പദ്ധതി കടന്ന് പോവുന്നത്. മുക്കം നഗരസഭ കഴിഞ്ഞാല്‍ ഓമശേരി , താമരശേരി പഞ്ചായത്തുകളിലൂടെയാണ് ഗെയില്‍ പൈപ്പ് ലൈന്‍ കടന്നു പോവുന്നത്.അതിനിടെ ഓമശേരിയില്‍ പദ്ധതിക്കെതിരെ സമരസമിതി രൂപികരിച്ചത് ഗെയില്‍ അധികൃതര്‍ക്കും പോലീസിനും വലിയ വെല്ലുവിളിയാവും. സര്‍വേയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജനുവരിയില്‍ താമരശേരിയിലും സംഘര്‍ഷം ഉണ്ടായിരുന്നു. അതേ സമയം , വലിയ രീതിയില്‍ പ്രശ്‌നമുണ്ടാവുമെന്ന് കരുതിയിരുന്ന കക്കാട് വില്ലേജില്‍ കാര്യമായ പ്രതിഷേധങ്ങളുണ്ടായില്ല. കോഴിക്കോട് തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥരും ഇന്നലെ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
Next Story

RELATED STORIES

Share it