kozhikode local

വാതക പൈപ്പ് ലൈന്‍: പ്രതിപക്ഷ നേതാവിന് മുന്നില്‍ പരാതി പ്രളയം



മുക്കം: വാതക പൈപ്പ് ലൈന്‍ വിഷയമായി ബന്ധപ്പെട്ട് സംഘര്‍ഷം നടന്ന എരഞ്ഞിമാവിലും പരിസര പ്രദേശങ്ങളിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തി. ഗെയിലിന്റെ കടന്നുകയറ്റം ചൂണ്ടിക്കാട്ടി റിട്ട.ആര്‍ഡിഒ ഉള്‍പ്പെടെയുള്ള ഇരകളും നിരപരാധികള്‍ക്കെതിരെയുള്ള പോലിസ് അതിക്രമം വിവരിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി അഡ്വ.ഇസ്മായില്‍ വഫ ഉള്‍പ്പെടെയുള്ളവരും പ്രതിപക്ഷ നേതാവിന് മുന്നില്‍ വികാരാധീനരായി.  പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റ അഡ്വ.ഇസ്മായില്‍ വഫയുടെ വീട്ടിലെത്തിയപ്പോള്‍ റിട്ടആര്‍ ഡി ഒ ഋഷികേഷ് നമ്പൂതിരി ,വിഷ്ണു നമ്പൂതിരി ,ശിഹാബ്മാട്ടു മുറി എന്നിവര്‍ ഇവിടെ വെച്ച് പ്രതിപക്ഷ നേതാവിനെ കണ്ടു. വര്‍ഷങ്ങളോളം റവന്യൂ വകുപ്പിലിരുന്ന തനിക്ക് കേട്ടുകേള്‍വിയില്ലാത്ത വിധമാണ് ഗെയില്‍  ഭൂമി ഏറ്റെടുക്കുന്നതെന്ന് ഋഷികേഷ് ആവലാതിപ്പെട്ടു.പോലീസ് മര്‍ദനമേറ്റ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് വിഷ്ണു കയ്യൂണമ്മലും ചെന്നിത്തലയെ കണ്ട് പരാതി പറഞ്ഞു.  വീട്ടില്‍ നിന്ന് വലിച്ചിറക്കി പോലീസ് വാനിലിട്ട് മര്‍ദ്ദിച്ച ഇയാളുടെ സഹോദര പുത്രന്‍ മുഹമ്മദ് നബീലില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു. പോലീസ് താടി പിടിച്ചു വലിച്ച് തീവ്രവാദിയെന്ന് വിളിച്ചതും ക്രുരമായി മര്‍ദിച്ചതും തെറി വിളിച്ചതും പ്രതിപക്ഷ നേതാവിന് മുന്നില്‍ കണ്ണീരോടെ നബീല്‍ വിവരിച്ചു.
Next Story

RELATED STORIES

Share it